നാടിനെ നടുക്കിയ ബസപകടം

കഴിഞ്ഞ ദിവസം പാണത്തൂരിനടുത്ത് പരിയാരത്ത് ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ച സംഭവം പുതുവര്‍ഷാരംഭത്തില്‍ തന്നെ നാടിനെ ഞെട്ടിക്കുകയായിരുന്നു. സുള്ള്യയില്‍ നിന്ന് വധുവിന്റെ ആള്‍ക്കാരുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. ബസില്‍ 70 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സബ് കലക്ടറെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിലേ കൃത്യമായി എത്രപേര്‍ ബസില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാവൂ. എന്തായാലും 60 ലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് യാത്രക്കാരും ദൃക്‌സാക്ഷികളും പറയുന്നത്. […]

കഴിഞ്ഞ ദിവസം പാണത്തൂരിനടുത്ത് പരിയാരത്ത് ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ച സംഭവം പുതുവര്‍ഷാരംഭത്തില്‍ തന്നെ നാടിനെ ഞെട്ടിക്കുകയായിരുന്നു. സുള്ള്യയില്‍ നിന്ന് വധുവിന്റെ ആള്‍ക്കാരുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. ബസില്‍ 70 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സബ് കലക്ടറെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിലേ കൃത്യമായി എത്രപേര്‍ ബസില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാവൂ. എന്തായാലും 60 ലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് യാത്രക്കാരും ദൃക്‌സാക്ഷികളും പറയുന്നത്. 35 സിറ്റിംഗ് കപ്പാസിറ്റിയുള്ള ബസിലാണ് 70 പേരെ കുത്തിനിറച്ചത്. അതും ഈ കോവിഡ് കാലത്ത്. സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതൊക്കെ ലംഘിച്ചുകൊണ്ടായിരുന്നു യാത്ര. വിവാഹം പോലുള്ള ചടങ്ങുകളില്‍ അമ്പതുപേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നാണ് നിബന്ധന. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ മാത്രം 70 ലേറെ പോകുന്നുണ്ടാകുമ്പോള്‍ വരന്റെ വീട്ടുകാരുമടക്കം എത്രപേര്‍ വരും. ആളുകളെ കുത്തിനിറച്ചുകൊണ്ടുവന്ന ബസിന്റെ ഡ്രൈവര്‍ക്ക് അപകട സാധ്യതയുള്ള വളവുകളെപ്പറ്റിയും ഇറക്കങ്ങളെപ്പറ്റിയും ധാരണയില്ലാത്തതും ദുരന്തത്തിന് കാരണമായിരിക്കുകയാണ്. എന്തായാലും കോവിഡിനെപ്പോലും ഭയക്കാതെ നാട്ടുകാര്‍ ഓടിയെത്തി ബസിനടിയില്‍പ്പെട്ടവരെയും പരിക്കേറ്റവരെയും എത്രയും പെട്ടെന്ന് ആസ്പത്രികളിലെത്തിക്കാനായതുകൊണ്ട് കുറേ പേരെ രക്ഷിക്കാനായി. അതിര്‍ത്തി പ്രദേശത്ത് നല്ല ആസ്പത്രിഇല്ലാത്തതും അഗ്നിസുരക്ഷാ സേനയുടെ പ്രവര്‍ത്തനം വൈകിയതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. അഗ്‌നി രക്ഷാസേനാംഗങ്ങളെ അപ്പോള്‍ തന്നെ വിവരമറിയിച്ചെങ്കിലും 36 കിലോമീറ്റര്‍ ദൂരെയുള്ള കാഞ്ഞങ്ങാട് നിന്നും 25 കിലോമീറ്റര്‍ ദൂരെയുള്ള കുറ്റിക്കോലില്‍ നിന്നും അവര്‍ ഓടിയെത്താന്‍ ഒരു മണിക്കൂറിലധികമെടുത്തു. പാണത്തൂരിലോ പരിസരത്തോ അഗ്നിരക്ഷാ യൂണിറ്റ് ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയും നേരം കാത്തിരിക്കേണ്ടിവരില്ലായിരുന്നു. അതുപോലെത്തന്നെ ഗുരുതരമായി പരിക്കേറ്റവരെ ചികിത്സാക്കാനാവശ്യമായ ആസ്പത്രി അടുത്തെങ്ങുമില്ലാത്തതും ഏറെ പ്രശ്‌നമുണ്ടാക്കി. പരിക്കേറ്റവരെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പൂടംകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിലും എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാന്‍ മംഗളൂരുവിലേക്കും പരിയാരത്തേക്കും തന്നെ ഓടേണ്ടിവന്നു. ബസ് മുകളില്‍ നിന്ന് താഴേക്ക് പതിച്ചതിനാല്‍ യാത്രക്കാരിലധികം പേര്‍ക്കും പരിക്കേറ്റിരുന്നു. പലരും ബസിന്റെ സീറ്റിനടിയിലും കമ്പികള്‍ക്കിടയിലും കുരുങ്ങിക്കിടക്കുന്നതിനാല്‍ പരിചയ സമ്പന്നരായ രക്ഷാ പ്രവര്‍ത്തകരുടെ സഹായമില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ബസുകളില്‍ കൊള്ളാവുന്നതിലപ്പുറം ആളുകളെ കുത്തിക്കയറ്റികൊണ്ടുപോകുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അപകടം വരുത്തിവെച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. സബ്കലക്ടറുടെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അപകടത്തിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തണം.

Related Articles
Next Story
Share it