കോവിഡ് വാക്‌സിന്‍ എല്ലാവരിലുമെത്തണം

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന് ഏതാണ്ട് അനുമതി ലഭിച്ചിരിക്കയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരിക്കയാണ്. ഇനി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ(ഡി.സി.ജി.ഐ)യുടെ അനുമതി കൂടി ലഭിച്ചാല്‍ വിതരണത്തിന് സജ്ജമായിക്കഴിഞ്ഞു. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രസെനകയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും വൈകാതെ വിപണിയിലെത്തും. സംസ്ഥാനത്തും വാക്‌സിന്‍ വിതരണത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിന്റെ മുന്നോടിയായി […]

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന് ഏതാണ്ട് അനുമതി ലഭിച്ചിരിക്കയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരിക്കയാണ്. ഇനി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ(ഡി.സി.ജി.ഐ)യുടെ അനുമതി കൂടി ലഭിച്ചാല്‍ വിതരണത്തിന് സജ്ജമായിക്കഴിഞ്ഞു. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രസെനകയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും വൈകാതെ വിപണിയിലെത്തും. സംസ്ഥാനത്തും വാക്‌സിന്‍ വിതരണത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഡ്രൈ റണ്‍ (മോക്ഡ്രില്‍) നടത്തിയിരുന്നു. യഥാര്‍ത്ഥ കുത്തിവെപ്പ് നടത്തുന്നതിന് സമാനമായി എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ചു നോക്കുന്നതാണിത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. വാക്‌സിന്‍ ശീതീകരിച്ചുവെക്കാനുള്ള സംവിധാനവും വാക്‌സിന്‍ കരിയര്‍ വരെയുള്ള സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. വാക്‌സിനേഷനായി ഇതുവരെ മുന്നേ കാല്‍ ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാവര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്., അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിഡ് വാക്‌സിന്‍ സൂക്ഷിക്കാന്‍ ശീത ശൃംഖലാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആസ്പത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയടക്കം 2000 ആരോഗ്യ കേന്ദ്രങ്ങള്‍ ശീത ശൃംഖലാ കേന്ദ്രങ്ങളായി മാറും. ഐസ് ലൈന്‍ റഫ്രിജറേറ്റര്‍, ഫ്രീസര്‍ എന്നീ രണ്ട് ഉപകരണങ്ങളാണ് ഇവിടെ വേണ്ടത്. വാക്‌സിന്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയനുസരിച്ച് ഇവയുടെ എണ്ണം വര്‍ധിപ്പിക്കും. വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും ഐസ് ലൈന്‍ റഫ്രിജറേറ്ററില്‍ രണ്ട് ദിവസത്തോളം താപനില ഒരേ നിലയില്‍ തുടരും. ഒരു ജില്ലയില്‍ നൂറിടത്ത് ഇത്തരം ശീതശൃംഖലാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖലാ വാക്‌സിന്‍ സ്റ്റോറുകളില്‍ നിന്നാണ് വാക്‌സിന്‍ എത്തിക്കുക. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ദിനംപ്രതി 6,000ത്തോളം പേര്‍ രോഗികളാവുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്. 100 കോവിഡ് പരിശോധനയില്‍ 10 രോഗികള്‍ എന്ന നിലയിലാണിപ്പോള്‍ കേരളം. ഡിസംബര്‍ 13 മുതല്‍ 26 വരെയുള്ള കണക്കെടുപ്പില്‍ രാജ്യത്ത് ഇത്രയും ഉയര്‍ന്ന നിരക്കില്‍ കോവിഡ് വ്യാപനം കേരളത്തില്‍ മാത്രമേ ഉള്ളൂ. ദേശീയ തലത്തില്‍ 2.23 ശതമാനം എന്ന നിരക്കിലേക്ക് രോഗ വ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലെത്തിയത്. കേരളത്തില്‍ ഇതിനകം 3000 ത്തോളം പേര്‍ മരണപ്പെടുകയുണ്ടായി. കോവിഡ് വാക്‌സിന്‍ വരുന്നതോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം. വാക്‌സിന്‍ എത്തിക്കഴിഞ്ഞാല്‍ അതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

Related Articles
Next Story
Share it