ഇനിയെങ്കിലും കണ്ണുതുറന്നേ തീരൂ
കേരളത്തില്‍ മനുഷ്യരുടെ ജീവനുകള്‍ പേപ്പട്ടികള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണോ എന്ന് ചോദിച്ചുപോവുകയാണ്. അത്രയ്ക്കും ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. നാട്ടില്‍ ഉടനീളം പേപ്പട്ടികളും തെരുവ് നായ്ക്കളും നിറഞ്ഞിരിക്കുന്നു. സ്‌കൂള്‍കുട്ടികളെയും മുതിര്‍ന്നവരെയും യുവതീയുവാക്കളെയുമെല്ലാം നായ്ക്കള്‍ കടിച്ചുകീറുന്നു. നായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേല്‍ക്കുന്നവര്‍ ചികിത്സ കിട്ടിയാലും മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. അപ്പോഴും നമ്മുടെ അധികാര കേന്ദ്രങ്ങളും നിയമവുമെല്ലാം നിഷ്‌ക്രിയമാവുകയാണ്. നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലത്രെ. ഈ നിസംഗതയും നിഷ്‌ക്രിയത്വവും തുടരുകയാണെങ്കില്‍ മനുഷ്യര്‍ക്ക് കൂട്ടത്തോടെ നായ്ക്കളുടെ കടിയേറ്റ് മരിക്കുക മാത്രമേ മാര്‍ഗമുള്ളൂ. തെരുവ് നായ കടിച്ചതിനെ തുടര്‍ന്ന് […]

കേരളത്തില്‍ മനുഷ്യരുടെ ജീവനുകള്‍ പേപ്പട്ടികള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണോ എന്ന് ചോദിച്ചുപോവുകയാണ്. അത്രയ്ക്കും ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. നാട്ടില്‍ ഉടനീളം പേപ്പട്ടികളും തെരുവ് നായ്ക്കളും നിറഞ്ഞിരിക്കുന്നു. സ്‌കൂള്‍കുട്ടികളെയും മുതിര്‍ന്നവരെയും യുവതീയുവാക്കളെയുമെല്ലാം നായ്ക്കള്‍ കടിച്ചുകീറുന്നു. നായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേല്‍ക്കുന്നവര്‍ ചികിത്സ കിട്ടിയാലും മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. അപ്പോഴും നമ്മുടെ അധികാര കേന്ദ്രങ്ങളും നിയമവുമെല്ലാം നിഷ്‌ക്രിയമാവുകയാണ്. നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലത്രെ. ഈ നിസംഗതയും നിഷ്‌ക്രിയത്വവും തുടരുകയാണെങ്കില്‍ മനുഷ്യര്‍ക്ക് കൂട്ടത്തോടെ നായ്ക്കളുടെ കടിയേറ്റ് മരിക്കുക മാത്രമേ മാര്‍ഗമുള്ളൂ. തെരുവ് നായ കടിച്ചതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 12 വയസുള്ള അഭിരാമി എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി കൂടി മരണപ്പെട്ടുവെന്ന വാര്‍ത്ത ഏറെ സങ്കടത്തോടെയാണ് കേരളം കേട്ടത്. പത്തനംതിട്ട സ്വദേശിനിയായ അഭിരാമി പേവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയത്ത് കുട്ടികളുടെ ആസ്പത്രിയില്‍ മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഈ കുട്ടിക്ക് പേവിഷബാധക്കുള്ള മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുപോലും മരണപ്പെട്ടുവെന്നത് ഞെട്ടലോടെ മാത്രം ഉള്‍ക്കൊള്ളേണ്ട യാഥാര്‍ഥ്യമാണ്. നേരത്തെ പേവിഷബാധയേറ്റ രണ്ടുപേര്‍ സമാനമായ രീതിയില്‍ മരണപ്പെട്ടിരുന്നു. മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവെച്ചിട്ടും ഇവര്‍ മരണപ്പെടുകയായിരുന്നു. ആ സമയത്ത് തന്നെ പേവിഷത്തിനെതിരായ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് വാക്‌സിനെക്കുറിച്ചുള്ള സംശയത്തിന് ആക്കം കൂട്ടിക്കൊണ്ട് ഒരു മരണം കൂടി സംഭവിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ അഭിരാമി അടക്കം ആറുപേര്‍ വാക്സിന്‍ സ്വീകരിച്ചവരായിരുന്നു. പേവിഷബാധക്കെതിരായ വാക്‌സിന് ഗുണനിലവാരമില്ലെങ്കില്‍ അത് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ലെന്നാണ് അഭിരാമിയുടെ മരണത്തിലൂടെ വ്യക്തമാകുന്നത്. ഇവിടെ ചികിത്സ വൈകിയതും ഈ കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ട്. നായയുടെ കടിയേറ്റ് നാലുമണിക്കൂറോളം ആയപ്പോഴാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. ആദ്യം അഭിരാമിയെ എത്തിച്ച ആസ്പത്രിയില്‍ ഡോക്‌റില്ലാതിരുന്നതിനാലാണ് മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സ വൈകാന്‍ ഇത് കാരണമായി. നായ്ക്കള്‍ പെരുകുന്നതും കടിയേല്‍ക്കുന്നതും മാത്രമല്ല സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവവും പേവിഷബാധക്കുള്ള മരുന്നിന്റെ ഗുണനിലവാരമില്ലായ്മയും എല്ലാം ജനജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ പലയിടങ്ങളിലായി 24 മണിക്കൂറിനിടെ പന്ത്രണ്ടുപേരെയാണ് തെരുവ്‌നായ കടിച്ചത്. കാഞ്ഞങ്ങാട്ട് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ കടിച്ചു. കേരളത്തിലെ നഗരങ്ങളിലും തെരുവുകളിലും മാലിന്യങ്ങള്‍ നിറയുന്നത് നായ്ക്കളുടെ ശല്യവും അക്രമണങ്ങളും പെരുകാന്‍ ഒരു കാരണമാണ്. നായ്ക്കള്‍ക്ക് വന്ധ്യംകരണം ഏര്‍പ്പെടുത്തി അവയ്ക്ക് സ്വാഭാവികമായ വംശനാശം വരുന്നത് വരെ കാത്തിരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കാവില്ല. നിലവിലുള്ള നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി അടിയന്തിരപരിഹാരം ആവശ്യമാണ്. കേരളത്തില്‍ മാലിന്യനിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കാനും പേവിഷബാധ തടയുന്നതിനുള്ള വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുന്നതോടൊപ്പം നാടിനെ നായ്ക്കളില്‍ നിന്ന് മോചിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്.