കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് നഷ്ടമാവരുത്

തിരഞ്ഞെടുപ്പിന്റെ പ്രചരണം പതുക്കെ ചൂടു പിടിച്ചുവരികയാണ്. സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ വോട്ട് തേടി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടുകളില്‍ എത്തിത്തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. എന്നാല്‍ ചിലേടങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രചരണ പ്രചരണത്തിനിറങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. വോട്ടെടുപ്പിന് കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച […]

തിരഞ്ഞെടുപ്പിന്റെ പ്രചരണം പതുക്കെ ചൂടു പിടിച്ചുവരികയാണ്. സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ വോട്ട് തേടി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടുകളില്‍ എത്തിത്തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. എന്നാല്‍ ചിലേടങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രചരണ പ്രചരണത്തിനിറങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. വോട്ടെടുപ്പിന് കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ വോട്ടെടുപ്പിന് തലേ ദിവസം വരെ കോവിഡ് പോസറ്റീവാകുന്നവര്‍ക്ക് തപാല്‍വോട്ട് ചെയ്യാം. ഈ പട്ടികയില്‍ വരുന്നവര്‍ക്ക് രോഗം മാറിയാലും തപാല്‍ വോട്ട് ചെയ്യാം. കോവിഡ് മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പിന് തലേന്ന് വൈകിട്ട് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലായവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറു വരെ പ്രത്യേക സുരക്ഷാ സംവിധാനത്തില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ടിനായി അതാത് പ്രദേശത്തെ വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് നിശ്ചിത ഫോറമുണ്ട്.വരണാധികാരി നിര്‍ദ്ദേശിക്കുന്ന ഹെല്‍ത്ത് ഓഫീസറില്‍ നിന്ന് കോവിഡ് പോസ്റ്റിവ് അല്ലെങ്കില്‍ നിരീക്ഷണിത്തിലാണ് എന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതിനും നേരത്തെ അപേക്ഷ നല്‍കണം. സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും നല്‍കിയാല്‍ കോവിഡ് രോഗിയുടെ അടുത്തേക്ക് വരണാധികാരി നിയമിക്കുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ നേരിട്ടെത്തും. ബാലറ്റ് പേപ്പറുമായി വീടിനകത്ത് പോയി വോട്ട് രേഖപ്പെടുത്തി അത് പ്രത്യേക കവറിലാക്കണം, ബാലറ്റ് പേപ്പര്‍, സത്യപ്രസ്താവന എന്നിവ ഇട്ട കവറുകള്‍ മൂന്നാമത്തെ കവറിലാക്കി പോളിംഗ് ഓഫീസറെ തിരിച്ചേല്‍പ്പിക്കണം. ഇത് സീല് ചെയ്ത് പോളിംഗ് ഓഫീസില്‍ സൂക്ഷിക്കും. അതല്ലെങ്കില്‍ പോളിംഗ് ഓഫീസറെ ഏല്‍പ്പിക്കാതെ വരണാധികാരിക്ക് നേരിട്ട് രജിസ്‌ട്രേഡ് തപാലില്‍ അയക്കാം. വോട്ട് ചെയ്തതിന് തെളിവായി പോളിംഗ് ഓഫീസര്‍ക്ക് രസീത് നല്‍കും. ഇതോടെ വോട്ടിംഗ് പ്രകൃയ പൂര്‍ത്തിയാകും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് നഷ്ടപ്പെടാതെ നോക്കുന്നതിന്റെ ഉത്തരവാദിത്വം വീട്ടുകാര്‍ക്കുമുണ്ട്. അവരാണ് അതിന് മുന്‍കയ്യെടുത്ത് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും ഇത്തരക്കാരുടെ വോട്ട് നഷ്ടമാവാതെ നോക്കണം. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും ലിസ്റ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ കൈവശമുണ്ടാകും. ഇതെടുത്ത് പരിശോധിച്ചാല്‍ ഇത്തരക്കാരെ നേരത്തെ തന്നെ ബന്ധപ്പെടാനും അവരെക്കൊണ്ട് പോസ്റ്റല്‍ ബാലറ്റ് അയപ്പിക്കാനുമാവും. വീടുകള്‍ കയറിയിറങ്ങുന്ന സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ചും ആറും പേര്‍ ചിലേടങ്ങളില്‍ എത്തുന്നുണ്ട്. രണ്ടോ മൂന്നോ പേര്‍ മതിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പാലിക്കണം. ഓരോ ഏരിയകളില്‍ സ്ഥാനാര്‍ത്ഥികള്‍ വിളിച്ചു ചേര്‍ക്കുന്ന കുടുംബയോഗങ്ങളിലും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുക തന്നെ വേണം.

Related Articles
Next Story
Share it