ക്വാറികള്‍ക്ക് നിയന്ത്രണം അനിവാര്യം
പാറക്വാറികളെല്ലാം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലോ ആക്കണമെന്ന് പരിസ്ഥിതി സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാറപൊട്ടിക്കുന്നതും ഖനനം ചെയ്യുന്നതും അനധികൃതമായി ചെയ്യുന്നവരുടെ എണ്ണം കൂടി വന്നതോടെയാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ബോധോദയം ഉണ്ടായിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കാനാവില്ല. എന്നാല്‍ പരമാവധി കുറച്ചുകൊണ്ടുവരാനാകും. കൂറ്റന്‍ ബംഗ്ലാവുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആളുകളുടെ എണ്ണം നോക്കി മതി വീടിന്റെ വിസ്തൃതി എന്നാണ് പരിസ്ഥിതി സമിതി പറയുന്നത്. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള […]

പാറക്വാറികളെല്ലാം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലോ ആക്കണമെന്ന് പരിസ്ഥിതി സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാറപൊട്ടിക്കുന്നതും ഖനനം ചെയ്യുന്നതും അനധികൃതമായി ചെയ്യുന്നവരുടെ എണ്ണം കൂടി വന്നതോടെയാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ബോധോദയം ഉണ്ടായിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കാനാവില്ല. എന്നാല്‍ പരമാവധി കുറച്ചുകൊണ്ടുവരാനാകും. കൂറ്റന്‍ ബംഗ്ലാവുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആളുകളുടെ എണ്ണം നോക്കി മതി വീടിന്റെ വിസ്തൃതി എന്നാണ് പരിസ്ഥിതി സമിതി പറയുന്നത്. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മ്മിക്കുന്നവരില്‍ നിന്ന് പാറവിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്ന നിര്‍ദ്ദേശവും മുമ്പോട്ട് വെക്കുന്നുണ്ട്. പാറ ക്വാറി നടത്തിപ്പിന് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പകരം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍ നിയന്ത്രണത്തിലോ കൊണ്ടു വരണം. ഖനനത്തിന് സാമൂഹിക നിയന്ത്രണം വേണമെന്നും പരിസ്ഥിതി സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പട്ടയ ഭൂമിയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കയ്ക്കിടെയാണ് സമിതി റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. ചട്ടഭേദഗതി കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ നിയമസഭാ സമിതി ശുപാര്‍ശയടക്കമുള്ള നിര്‍ദ്ദേശങ്ങളും പരിഗണിക്കാനാണ് ആലോചന. ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം ശാസ്ത്രീയവും പ്രകൃതി സൗഹൃദവുമാക്കാന്‍ ഖനന നയം ആവിഷ്‌കരിക്കണമെന്നും പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഖനനാനുമതിക്ക് മൈനിങ്ങ് പ്ലാന്‍ വേണമെന്നും അതനുസരിച്ച് മാത്രമാണ് ഖനനം നടക്കുന്നതെന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2015ല്‍ കേരള മൈന്‍സ് ആന്റ് മിനറല്‍സ് ചട്ടം ഭേദഗതി ചെയ്തിരുന്നു. 2012 ലെ ദീപക് കുമാര്‍ വെഴ്‌സസ് സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലായിരുന്നു സുപ്രിംകോടതി വിധി. ഇത് കൃത്യമായി നടപ്പില്‍ വരുത്തണമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന 723 ക്വാറികള്‍ക്കല്ലാതെ മറ്റൊരു ക്വാറിക്കും പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും പരിസ്ഥിതി സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ചാല്‍ അവയുടെ അനുമതി റദ്ദാക്കണം. റവന്യൂഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറ ക്വാറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ നിശ്ചിച അളവ് പാറ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് സര്‍ക്കാരിനോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. പ്രകൃതി വിഭവങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇപ്പോള്‍ പലരും ഇത് ആര്‍ഭാടത്തിനായാണ് ഉപയോഗിക്കുന്നത്. വീട് എത്രത്തോളം ചെറുതാവാമെന്ന് സര്‍ക്കാരിന് നിശ്ചിക്കാമെങ്കില്‍ എത്രത്തോളം വലുതാവാമെന്ന് നിശ്ചയിക്കാനും അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണം അഭികാമ്യമെന്നാണ് പരിസ്ഥിതി അധ്യക്ഷന്‍ മുല്ലക്കര രത്‌നാകരന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രകൃതി വിഭവങ്ങള്‍ ഏതളവിലും ചൂഷണം ചെയ്യാമെന്ന സ്വാതന്ത്ര്യം ആര്‍ക്കും നല്‍കരുതെന്നും അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്തതിന്റെ ഭവിഷ്യത്താണ് ഉരുള്‍പ്പൊട്ടലും പ്രളയവുമൊക്കെയായി നാം ഇന്ന് അനുഭവിക്കുന്നത്. ക്വാറികള്‍ക്ക് മാത്രമല്ല, മണല്‍, മണ്ണ് തുടങ്ങിയവ കടത്തുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷറുകളും പൂട്ടിക്കാന്‍ കര്‍ശന നടപടി ഉണ്ടാവണം.