റോഡുകളുടെ ഗുണനിലവാരം പരമപ്രധാനം

ഗുണനിലവാരമില്ലാത്ത റോഡുകള്‍ സൃഷ്ടിക്കുന്ന അപകടപരമ്പരകളുടെ രക്തസാക്ഷികളായി പൊലിഞ്ഞുപോയ ജീവനുകളുടെ എണ്ണം അനേകമാണ്. ഇപ്പോഴും ഈ അവസ്ഥക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കുത്തനെ ഉയര്‍ന്നുനില്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍ റോഡുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ണായകമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ആറുമാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതി […]

ഗുണനിലവാരമില്ലാത്ത റോഡുകള്‍ സൃഷ്ടിക്കുന്ന അപകടപരമ്പരകളുടെ രക്തസാക്ഷികളായി പൊലിഞ്ഞുപോയ ജീവനുകളുടെ എണ്ണം അനേകമാണ്. ഇപ്പോഴും ഈ അവസ്ഥക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കുത്തനെ ഉയര്‍ന്നുനില്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍ റോഡുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ണായകമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ആറുമാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട വകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. റോഡുകള്‍ ആറുമാസത്തിനകം തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം ആറുമാസത്തിനകം പൂര്‍ത്തിയാക്കുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വര്‍ഷത്തിനിടെ തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതിന്റെ അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. ഫണ്ട് പൂര്‍ണമായും വിനിയോഗിക്കാതെ പേരിന് മാത്രം റോഡ് അറ്റകുറ്റപ്പണി നടത്തുന്ന രീതിയാണ് കാലങ്ങളായി കണ്ടുവരുന്നത്. ചില കരാറുകാരും എഞ്ചിനീയര്‍മാരും ഒത്തുകളിച്ച് നല്ലൊരു തുക കീശയിലാക്കുന്നു എന്ന ആക്ഷേപം പണ്ട് കാലം മുതലെ ഉണ്ട്. ബാക്കി പണം കൊണ്ട് നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് റോഡുപണി ഒപ്പിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള ആക്ഷേപം ചെറുതല്ല. ഇങ്ങനെയുള്ള റോഡുകള്‍ ചെറിയൊരു മഴ വന്നാല്‍ പോലും തകര്‍ന്നുതുടങ്ങുന്നു. ആറുമാസമാകുന്നതിന് മുമ്പെ റോഡുകളില്‍ കുണ്ടും കുഴിയും നിറയും. ഇതുകാരണമാണ് വാഹനങ്ങള്‍ അപകടത്തില്‍പെടുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. അഴിമതി മൂലം റോഡുകള്‍ തകര്‍ന്ന് നിരവധി പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതിനേക്കാള്‍ അപകടങ്ങളാണ് റോഡ് തകര്‍ച്ച കാരണം ഉണ്ടാകുന്നത്. എന്നാല്‍ ഏതുരീതിയുള്ള അപകടമരണങ്ങളുണ്ടായാലും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ മാത്രം ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുന്ന വിധത്തിലാണ് നിലവിലെ നിയമ വ്യവസ്ഥ. റോഡ് തകര്‍ച്ച മൂലം അപകടങ്ങളും അപകടമരണങ്ങളും സംഭവിച്ചാല്‍ കരാറുകാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഈ രംഗത്തെ അഴിമതിക്ക് ഒരു പരിധിവരെയെങ്കിലും തടയിടാന്‍ സാധിക്കും. യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനും കഴിയും.

Related Articles
Next Story
Share it