സ്ത്രീകള്‍ക്കെതിരായ അതിക്രമം; കേസെടുക്കാന്‍ എന്തിന് അമാന്തം

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് ഓരോ ഭാഗങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം പരാതികള്‍ ഓരോ സ്റ്റേഷനുകളിലും വര്‍ധിച്ചു വരികയാണ്. പരാതികള്‍ വര്‍ധിച്ചു വരുമ്പോഴും പൊലിസിന്റെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് നീത് ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഇത് തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാന്‍ പലപ്പോഴും പൊലീസ് മടിക്കുന്നതായാണ് പരാതി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഒരു സന്ദേശം കൈമാറുകയുണ്ടായി. പരാതി […]

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് ഓരോ ഭാഗങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം പരാതികള്‍ ഓരോ സ്റ്റേഷനുകളിലും വര്‍ധിച്ചു വരികയാണ്. പരാതികള്‍ വര്‍ധിച്ചു വരുമ്പോഴും പൊലിസിന്റെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് നീത് ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഇത് തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാന്‍ പലപ്പോഴും പൊലീസ് മടിക്കുന്നതായാണ് പരാതി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഒരു സന്ദേശം കൈമാറുകയുണ്ടായി. പരാതി ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നും തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറണമെന്നുമാണ് പൊലീസ് മേധാവി ഉത്തരവ് നല്‍കിയിരിക്കുന്നത്. ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥനെ ശിക്ഷിക്കാം. മാനഭംഗക്കേസുകളില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നു. ഇക്കാര്യം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്യല്‍ ഒഫന്‍സ് എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്.
മാനഭംഗം, ലൈംഗികാതിക്രമകേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചു പോകുന്ന സാഹചര്യമുണ്ടായാല്‍ അവരില്‍ നിന്ന് രേഖപ്പെടുത്തിയ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണത്താലോ മൊഴിയെടുക്കുന്ന സമയത്ത് മറ്റൊരും ഇല്ലായിരുന്നെന്ന കാരണത്താലോ ഒഴിവാക്കരുത്. ലൈംഗികാതിക്രമ കേസുകളില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് നല്‍കുന്ന ലൈംഗികാതിക്രമ തെളിവ് ശേഖരണ കിറ്റ് ഉപയോഗിച്ച് മാത്രമേ നടത്താവൂ. ഫോറന്‍സിക് തെളിവുകള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫോറന്‍സിക് സയന്‍സ് സര്‍വീസ് ഡയറക്ടറേറ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം.
സ്ത്രീകളുടെ മൊഴിയെടുക്കുമ്പോള്‍ വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിയുമായി വരുന്ന സ്ത്രീകളെ സാമൂഹികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയക്കുന്നത് പതിവാണ്. ഇത്തരം നീക്കങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുമായി മുമ്പോട്ട് പോയാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നും പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹാരം ഉണ്ടാക്കുകയാണ് അഭികാമ്യമെന്നും പരാതിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറ്റവാളി രക്ഷപ്പെടുകയും ഇരക്ക് നീതി കിട്ടാതെ പോവുകയും ചെയ്യുന്നു. പൊലീസുകാരാണ് ഇക്കാര്യത്തില്‍ നീതിപുലര്‍ത്തേണ്ടത്.

Related Articles
Next Story
Share it