വാക്‌സിന്‍ പ്രതീക്ഷയില്‍ രാജ്യം

കോവിഡ്മഹാമാരി വന്നിട്ട് ഒരു വര്‍ഷമാവുന്നു. ഇതിനെതിരെയുള്ള മരുന്ന് പരീക്ഷണം തുടങ്ങിയിട്ടും വര്‍ഷം ഒന്നാവുന്നു. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ മരുന്ന് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കാര്യങ്ങളെല്ലാം നന്നായി നടന്നാല്‍ ക്രിസ്തുമസിന് മുമ്പ് അമേരിക്കന്‍ ഔഷധ നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തോടെ അംഗീകാരം ലഭിച്ചേക്കുമെന്നും ക്രിസ്തുമസിന് മുമ്പ് തന്നെ മരുന്ന് വിപണിയിലെത്തിക്കാനാവുമെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ 95 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതായും […]

കോവിഡ്മഹാമാരി വന്നിട്ട് ഒരു വര്‍ഷമാവുന്നു. ഇതിനെതിരെയുള്ള മരുന്ന് പരീക്ഷണം തുടങ്ങിയിട്ടും വര്‍ഷം ഒന്നാവുന്നു. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ മരുന്ന് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കാര്യങ്ങളെല്ലാം നന്നായി നടന്നാല്‍ ക്രിസ്തുമസിന് മുമ്പ് അമേരിക്കന്‍ ഔഷധ നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തോടെ അംഗീകാരം ലഭിച്ചേക്കുമെന്നും ക്രിസ്തുമസിന് മുമ്പ് തന്നെ മരുന്ന് വിപണിയിലെത്തിക്കാനാവുമെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ 95 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതായും ഗൗരവമുള്ള പാര്‍ശ്വഫലങ്ങളില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ തന്നെ രണ്ട് കമ്പനികളാണ് മരുന്ന് പരീക്ഷണം അന്തിമഘട്ടത്തിലെത്തിച്ചിട്ടുള്ളത്. സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമായ വാക്‌സിനുകള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ ഫുഡ്ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തയ്യാറാണ്. ഇതില്‍ ഒരു കമ്പനിയുടെ മരുന്നിന് 10 ദിവസത്തിനുള്ളില്‍ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. അനുമതി ലഭിച്ചാല്‍ 24 മണിക്കൂറിനകം വിതരണം ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാണ്. ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഏപ്രിലോടെ എത്തുമെന്നാണറിയുന്നത്. ഇന്ത്യയില്‍ എല്ലാവരിലും ഏപ്രിലില്‍ തന്നെ എത്തിക്കാനാവുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു കഴിഞ്ഞു. ഫെബ്രുവരിയോടെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കും. പൊതു ജനങ്ങള്‍ക്ക് പരമാവധി രണ്ട് ഡോസിന് 1000 രൂപയായിരിക്കും ഈടാക്കുക. ഇത് സൗജന്യമായി നല്‍കാനുള്ള ആലോചനയും കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. 2024 ലോടെ വാക്‌സില്‍ എവിടെ നിന്നും വാങ്ങിച്ച് ഉപയോഗിക്കാനാവും വിധം വിതരണം വിപുലപ്പെടുത്തും. കോവി ഷീല്‍ഡ് എന്നുള്ള വാക്‌സിന്‍ ഡിസംബറില്‍ തന്നെ അടിയന്തിര അനുമതിക്കായി നല്‍കിയേക്കും. ആരോഗ്യ പ്രവര്‍ത്തകരിലും പ്രായമായവരിലും പ്രയോഗിക്കാനുള്ള അനുമതിയാണ് തേടുക. ഓക്‌സ്ഫഡ് യൂണിവേര്‍സിറ്റിയും ആസ്ട്ര സെനകയും ചേര്‍ന്നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മുതിര്‍ന്നവരില്‍ പോലും 99 ശതമാനം വിജയമെന്ന് രണ്ടാം ഘട്ട പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡിഗ്രിസെല്‍ഷ്യസ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് വാക്‌സിന്‍ സൂക്ഷിക്കുക. അമേരിക്കയുടെ വാക്‌സിനും വ്യത്യസ്ത ജനവിഭാഗങ്ങളില്‍ പരീക്ഷണം നടത്തിയപ്പോഴും 95 ശതമാനവും വിജയം കണ്ടിട്ടുണ്ട്. പാര്‍ശ്വ ഫലങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്നാണ് അവര്‍ വാക്‌സിന്‍ നിര്‍മ്മാണവുമായി മുമ്പോട്ട് പോകുന്നത്. റഷ്യയുടെ വാക്‌സിനും പുരോഗതിയിലാണ്. അവര്‍ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ 92 ശതമാനം വിജയം ഉറപ്പുവരുത്തിയിട്ടുണ്ട്. യു.എ.ഇ., വെനസ്വല തുടങ്ങിയ രാജ്യങ്ങളിലും വാക്‌സിന്‍ നിര്‍മ്മാണം പുരോഗതിയിലാണ്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇവിടെ അന്തിമ ഘട്ടത്തിലാണ്. എന്തായാലും ലോകം കീഴടക്കിയ മഹാമാരിയെ തളയ്ക്കാന്‍ എന്നാ രാജ്യങ്ങളും ഒറ്റക്കെട്ടായി പരിശ്രമം തുടരുന്നുവെന്നത് ആശ്വാസം പകരുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരിയെ തുടച്ചു നീക്കാന്‍ അധികകാലമൊന്നും വേണ്ടിവരില്ലെന്ന് സമാധാനിക്കാം.

Related Articles
Next Story
Share it