ഗെയില്‍ പദ്ധതി വരുമ്പോള്‍
ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷം ഗെയില്‍(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പ്രകൃതിവാതകക്കുഴല്‍ പദ്ധതി പൂര്‍ത്തിയായിരിക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചു തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച്ച വരുമോ എന്ന സംശയങ്ങള്‍ കൊണ്ട് തന്നെയായിരുന്നു എതിര്‍പ്പ് ശക്തമായത്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണ് പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്തായാലും ഇനി എതിര്‍പ്പില്‍ കാര്യമില്ല. പദ്ധതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രകൃതി വാതകം നമ്മുടെ വീടുകളില്‍ എത്താന്‍ പോവുകയാണ്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ […]
ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷം ഗെയില്‍(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പ്രകൃതിവാതകക്കുഴല്‍ പദ്ധതി പൂര്‍ത്തിയായിരിക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചു തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച്ച വരുമോ എന്ന സംശയങ്ങള്‍ കൊണ്ട് തന്നെയായിരുന്നു എതിര്‍പ്പ് ശക്തമായത്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണ് പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്തായാലും ഇനി എതിര്‍പ്പില്‍ കാര്യമില്ല. പദ്ധതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രകൃതി വാതകം നമ്മുടെ വീടുകളില്‍ എത്താന്‍ പോവുകയാണ്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ […]

ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷം ഗെയില്‍(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പ്രകൃതിവാതകക്കുഴല്‍ പദ്ധതി പൂര്‍ത്തിയായിരിക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചു തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച്ച വരുമോ എന്ന സംശയങ്ങള്‍ കൊണ്ട് തന്നെയായിരുന്നു എതിര്‍പ്പ് ശക്തമായത്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണ് പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്തായാലും ഇനി എതിര്‍പ്പില്‍ കാര്യമില്ല. പദ്ധതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രകൃതി വാതകം നമ്മുടെ വീടുകളില്‍ എത്താന്‍ പോവുകയാണ്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ 2019 ജൂണില്‍ കമ്മീഷന്‍ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജംഗ്ഷന്‍. ഇവിടെ നിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബംഗ്ലൂരു കുഴലും തുടങ്ങുന്നത്. ഗെയില്‍ പ്രകൃതിവാതകക്കുഴല്‍ പൂര്‍ണമായി കമ്മീഷന്‍ ചെയ്യുന്നതോടെ സംസ്ഥാന സര്‍ക്കാരിനും പ്രതിവര്‍ഷം 1000 കോടിയോളം രൂപ വരുമാനം ലഭിക്കും. ഗെയില്‍ കുഴലില്‍ നിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധ ഇടങ്ങളില്‍ ടാപ് ഓഫ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫീസില്‍ നിന്ന് കണക്ഷണെടുത്ത് 2016ല്‍ തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ അമ്പലത്തറയിലാണ് ടാപ് ഓഫ് സൗകര്യമുള്ളത്. അതതു പ്രദേശങ്ങളില്‍ അനുമതിലഭിച്ചിട്ടുള്ള കമ്പനികള്‍ പൈപ്പ് ലൈനിലൂടെ പ്രകൃതി വാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും എത്തിക്കും. കാസര്‍കോട് ജില്ലയില്‍ ചന്ദ്രഗിരിപ്പുഴ വഴി പൈപ്പ് ലൈന്‍ വലിക്കുന്നതിനാണ് അല്‍പ്പം കാലതാമസം വന്നത്. പുഴയ്ക്ക് കുറുകെ തുരങ്കം നിര്‍മ്മിച്ച് 24 ഇഞ്ച് വ്യാസമുള്ള പൈപ്പ് കടത്താനായിരുന്നു പദ്ധതി. ചട്ടഞ്ചാലില്‍ ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള തൈര മാണിയടുക്കത്ത് നിന്ന് തെക്ക് ചെങ്കളയിലെ ബേവിഞ്ചയിലേക്ക് തുരങ്കം നിര്‍മ്മിച്ച് പൈപ്പ് കടത്തി വിട്ടെങ്കിലും ഇടയ്ക്ക് 450 മീറ്ററില്‍ കുടുങ്ങി. പൈപ്പ് മുന്നോട്ടേക്കും പിന്നോട്ടേക്കും പോകാതായി. പദ്ധതി വൈകുന്നത് ഒഴിവാക്കാന്‍ താല്‍ക്കാലികമായി പുതിയ ചെറിയ തുരങ്കം നിര്‍മ്മിച്ച് ആറിഞ്ച് പൈപ്പിടുകയായിരുന്നു. ഈ പൈപ്പിലൂടെ വാതകം കടത്തിവിട്ട് പദ്ധതി കമ്മീഷന്‍ ചെയ്ത ശേഷം വീണ്ടും വലിയ പൈപ്പ് തിരിച്ചെടുത്ത് തുരങ്കം വഴി കടത്തി വിടാനുള്ള പ്രവൃത്തി തുടരും. തെക്കന്‍ ജില്ലകളിലേക്ക് തല്‍ക്കാലം പ്രകൃതി വാതകക്കുഴലുകളില്ല. പകരം ജില്ലാ അടിസ്ഥാനത്തില്‍ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണ ശേഷി കൂടിയ എല്‍.എന്‍.ജി. പാക്കേജ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കൊച്ചിയില്‍ നിന്ന് ടാങ്കറുകളില്‍ പ്രകൃതി വാതകം എത്തിക്കാനാണ് നീക്കം. എന്തായാലും വീടുകളില്‍ നേരിട്ട് പ്രകൃതിവാതകം എത്തുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നതില്‍ സംശയമില്ല. ഗ്യാസ് സിലിണ്ടറുകള്‍ ചുമന്ന് വീട്ടിലെത്തിക്കുന്ന ഇന്നത്തെ ദുരിതം ഒഴിവാക്കാനാവും. പകരം വൈദ്യുതി എത്തിക്കുന്നതുപോലെ ഇഷ്ടാനുസരണം ഗ്യാസ് ഉപയോഗിക്കാനും ഉപയോഗിച്ചതിന് അനുസരിച്ച് പണം നല്‍കിയാലും മതിയാവും. പൈപ്പ് ലൈന്‍ വഴി വാതകം എത്തുമ്പോള്‍ തീപിടിത്തമോ പൊട്ടിത്തെറിയോ ഉണ്ടാവാതിരിക്കാനുള്ള മുന്‍ കരുതല്‍ ഉണ്ടാവണം. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് അതനുസരിച്ച നഷ്ടപരിഹാരത്തുകയും കൃത്യമായി നല്‍കാന്‍ സംവിധാനം ഉണ്ടാവണം.