പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തില്‍<br>എറിയരുത്‌

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കടലില്‍ നിന്ന് ആവശ്യത്തിന് മത്സ്യസമ്പത്തുകള്‍ ലഭിക്കാത്തതുമൂലമുള്ള ജീവിത പ്രയാസങ്ങള്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയ്ക്ക് വില കുതിച്ചു കയറിയത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. മണ്ണെണ്ണ വില പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ പൊതുവിപണിയില്‍ മണ്ണെണ്ണ ലിറ്ററിന് 116.50 രൂപയും സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സബ്‌സിഡി രഹിത മണ്ണെണ്ണയ്ക്ക് ലിറ്ററിന് 86.78 രൂപയുമാണുള്ളത്. വില കൂട്ടിയതിന് പിന്നാലെ സംസ്ഥാനത്തിനുള്ള […]

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കടലില്‍ നിന്ന് ആവശ്യത്തിന് മത്സ്യസമ്പത്തുകള്‍ ലഭിക്കാത്തതുമൂലമുള്ള ജീവിത പ്രയാസങ്ങള്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണയ്ക്ക് വില കുതിച്ചു കയറിയത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. മണ്ണെണ്ണ വില പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ പൊതുവിപണിയില്‍ മണ്ണെണ്ണ ലിറ്ററിന് 116.50 രൂപയും സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സബ്‌സിഡി രഹിത മണ്ണെണ്ണയ്ക്ക് ലിറ്ററിന് 86.78 രൂപയുമാണുള്ളത്. വില കൂട്ടിയതിന് പിന്നാലെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും വലിയ മീനുകളുടെ ലഭ്യതക്കുറവും മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കോവിഡ് കാരണം രണ്ടുവര്‍ഷത്തിലേറെയായി മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. കോവിഡ് കുറഞ്ഞതോടെ ഇവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ പ്രതികൂല കാലാവസ്ഥ കാരണം പലപ്പോഴും മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാകുന്നത്. ട്രോളിംഗ് നിരോധനം കാരണം രണ്ടുമാസം മത്സ്യബന്ധനം നടത്താന്‍ കഴിഞ്ഞില്ല. മഴക്കാലമായതിനാല്‍ മിക്ക ദിവസങ്ങളിലും രൂക്ഷമായ കടലാക്രമണം നിലനില്‍ക്കുന്നതും മത്സ്യബന്ധനത്തിന് തടസമാണ്. ഇതിനിടയിലാണ് മണ്ണെണ്ണയുടെ വിലക്കയറ്റം മറ്റൊരു വെല്ലുവിളിയായി മാറിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹ്മാന്‍ കേന്ദ്ര ഫിഷറീസ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. മത്സ്യഫെഡിന് മണ്ണെണ്ണയുടെ മൊത്തവിതരണത്തിനുള്ള ഡീലര്‍ഷിപ്പ് അനുവദിക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേഖലയിലെ സംസ്ഥാനതല സംഘടനകളുടെ ഭാരവാഹികളുമായി ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്ധനമാറ്റം സംബന്ധിച്ച മത്സ്യഫെഡിന്റെ പഠന റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് അനുഭാവപൂര്‍വം പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ശക്തമാക്കണം.

Related Articles
Next Story
Share it