കോവിഡ്; ആശ്വാസ തീരത്തേക്ക്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസമുണ്ടാക്കുന്നു. രണ്ടാഴ്ച മുമ്പ് 11000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇപ്പോള്‍ ചില ദിവസങ്ങളില്‍ 4000 ത്തിന് താഴെ എണ്ണമെത്തിയിരിക്കുന്നുണ്ടെന്നത് ആശ്വാസമാണ്. പോസിറ്റീവ് കേസുകളുടെ എണ്ണത്തേക്കാള്‍ സുഖപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കുത്തനെ കുറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ 14 ശതമാനത്തിന് മുകളില്‍ പോയിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 10.98 ലെത്തിയിട്ടുണ്ട്. മരണപ്പെടുന്നവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ വളരെ കുറവാണ്. ഇതുവരെ സംസ്ഥാനത്ത് 1,742 പേര്‍ […]

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസമുണ്ടാക്കുന്നു. രണ്ടാഴ്ച മുമ്പ് 11000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇപ്പോള്‍ ചില ദിവസങ്ങളില്‍ 4000 ത്തിന് താഴെ എണ്ണമെത്തിയിരിക്കുന്നുണ്ടെന്നത് ആശ്വാസമാണ്. പോസിറ്റീവ് കേസുകളുടെ എണ്ണത്തേക്കാള്‍ സുഖപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കുത്തനെ കുറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ 14 ശതമാനത്തിന് മുകളില്‍ പോയിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 10.98 ലെത്തിയിട്ടുണ്ട്. മരണപ്പെടുന്നവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ വളരെ കുറവാണ്. ഇതുവരെ സംസ്ഥാനത്ത് 1,742 പേര്‍ മരണപ്പെട്ടു. രാജ്യത്തെ കണക്കെടുപ്പ് നോക്കിയാലും ആശ്വാസമുണ്ടാക്കുന്ന വാര്‍ത്തകളാണ് എല്ലായിടത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ എത്തി. ഒരു ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്ന സാഹചര്യത്തില്‍ ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ചൊവ്വാഴ്ച അവസാനിച്ച 24 മണിക്കൂറില്‍ 3800 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 72 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. ഡല്‍ഹി, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോക്ഡൗണ്‍ നീക്കിയതിനുശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം സിനിമാ ശാലകള്‍, വിദ്യാലയങ്ങള്‍, ടൂറിസ്റ്റ് ബസുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം കര്‍ണാടക ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിച്ചു തുടങ്ങി. അന്തര്‍ സംസ്ഥാന ബസുകള്‍ ചിലത് ഓടിത്തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും മറ്റുമുള്ള ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടില്ല. കാസര്‍കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തലപ്പാടി വരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ബസുകള്‍ സര്‍വ്വീസ് നടത്താത്തതിനാല്‍ കര്‍ണാടകയില്‍, പ്രത്യേകിച്ച് മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കര്‍ണാടക ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാണെങ്കിലും കേരളം അനുമതി കൊടുത്തിട്ടില്ല.
കോവിഡിനുള്ള മരുന്ന് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പല രാജ്യങ്ങളിലും പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇന്ത്യയിലും ഫെബ്രുവരിയോടെ മരുന്ന് പുറത്തിറക്കുമെന്നാണ് പ്രത്യാശിക്കുന്നത്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ പോസിറ്റീവ് കേസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. സമ്പര്‍ക്കം വഴിയുള്ള കേസുകളാണ് 90 ശതമാനവും. മാസ്‌ക് വെക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ഇപ്പോഴും ആളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്നതാണ് വലിയ വിപത്തുണ്ടാക്കുന്നത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്ക് ചുരുക്കം ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെങ്കിലും അതും പലരും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും ഇനിയും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാലേ പഴയ നിലയിലേക്ക് എളുപ്പം എത്താനാവൂ. സമ്പര്‍ക്കം വഴി രോഗം പടരുന്നതിനാല്‍ സാമൂഹ്യ അകലം പാലിക്കുന്നതിന് തന്നെയാണ് മുന്‍തൂക്കം നല്‍കേണ്ടിയിരിക്കുന്നത്. കോവിഡ് മഹാമാരിയെ കീഴ്‌പ്പെടുത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. അതിന് കൂറെകൂടി ജാഗ്രത വേണമെന്ന് മാത്രം.

Related Articles
Next Story
Share it