വീണ്ടും പ്ലാസ്റ്റിക്കുകള്‍ നിറയുന്നു

കൊറോണ വരുന്നതിന് മുമ്പ് പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അത് നല്ല രീതിയില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മിക്ക കടകളില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ പിന്‍വാങ്ങി പകരം തുണിസഞ്ചികള്‍ എത്തിക്കൊണ്ടിരുന്നു. വിതരണക്കാരും ഉല്‍പ്പാദകരും ക്രമേണ പിന്‍വലിയുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. അപ്പോഴാണ് കൊറോണ എത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയും വ്യാപാരികളും വിതരണക്കാരും ഉല്‍പ്പാദകരുമൊക്കെ പഴയ നിലയിലേക്ക് തന്നെ എത്തുകയും ചെയ്തു. ഇപ്പോള്‍ എല്ലാ കടകളിലും പ്ലാസ്റ്റിക് കാര്യ ബാഗുകള്‍ മാത്രമാണ്. ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. […]

കൊറോണ വരുന്നതിന് മുമ്പ് പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അത് നല്ല രീതിയില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മിക്ക കടകളില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ പിന്‍വാങ്ങി പകരം തുണിസഞ്ചികള്‍ എത്തിക്കൊണ്ടിരുന്നു. വിതരണക്കാരും ഉല്‍പ്പാദകരും ക്രമേണ പിന്‍വലിയുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. അപ്പോഴാണ് കൊറോണ എത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയും വ്യാപാരികളും വിതരണക്കാരും ഉല്‍പ്പാദകരുമൊക്കെ പഴയ നിലയിലേക്ക് തന്നെ എത്തുകയും ചെയ്തു. ഇപ്പോള്‍ എല്ലാ കടകളിലും പ്ലാസ്റ്റിക് കാര്യ ബാഗുകള്‍ മാത്രമാണ്. ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം ഉണ്ടാവുന്ന മാലിന്യത്തില്‍ ഏറിയ കൂറും പ്ലാസ്റ്റിക് മൂലമാണ്്. കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ടാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പതിന്മടങ്ങ് വര്‍ധിച്ചത്. നിയമങ്ങള്‍ വഴി പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും ഫലത്തില്‍ അത് പ്രാവര്‍ത്തികമാവുന്നില്ല. ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ ഗൗരവമായി എടുത്തില്ലെങ്കില്‍ പ്രശ്‌നം വലിയ സങ്കീര്‍ണ്ണമാവുമെന്നതിന് സംശയമില്ല. മുമ്പ് കാരിബാഗുകള്‍ മാത്രമാണ് കൂടുതലായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഭക്ഷണം പൊതിയുന്നതിനും കൊണ്ടു പോകുന്നതിനും പ്ലാസ്റ്റിക് പാത്രങ്ങളാണ് അധികവും. ഇതും വലിയ ഗുരുതരപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലെ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് അലിഞ്ഞു ചേരുന്നതിന് സാധ്യതയുള്ളതിനാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ ഇവ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ മേഖലയില്‍ മറ്റ് ചേരുവകളൊന്നും കൂട്ടിച്ചേര്‍ക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതല്‍ സ്വീകാര്യം. ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്കുകളെ പോലെ തന്നെ മരുന്നുകള്‍ പൊതിയാനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്ലാസ്റ്റിക്കുകള്‍ക്കും കര്‍ശനമായ നിബന്ധനകളുണ്ട്. കൂടാതെ സിറിഞ്ചുകള്‍, കൈയ്യുറകള്‍, മറ്റുപകരണങ്ങള്‍ എന്നിങ്ങനെ ചികിത്സാ രംഗത്തെ ഒട്ടേറെ നിത്യോപയോഗ സാധനങ്ങളും പ്ലാസ്റ്റിക് തന്നെ. ഇവക്കൊക്കെ നിയന്ത്രണം അനിവാര്യമാണ്. പൊതിയാനും അല്‍പകാലം സൂക്ഷിക്കാനുമായി ഉപയോഗിക്കുന്ന പാക്കേജിംഗ് പ്ലാസ്റ്റിക് ഉല്‍പ്പങ്ങളും കൂടുതലായി ഇറങ്ങുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകളുടെ അമിത ഉപയോഗം പരിസ്ഥിതിക്ക് മാത്രമല്ല കുടിവെള്ളത്തെപ്പോലും ബാധിക്കുന്നു. ഇവയുടെ രാസ ചേരുവകള്‍ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരത്തെ കൂടി ബാധിക്കുന്നു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും വലിയ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍, സ്‌ട്രോകള്‍, വാട്ടര്‍ ബോട്ടില്‍, ഭക്ഷണം, ലഘുപാനീയം എന്നിവ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇവയൊക്കെ ഭൂമുഖത്ത് നിറയുകയാണ്. ലോകത്ത് ഓരോ വര്‍ഷവും ഏകദേശം 30 കോടി ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവയില്‍ പകുതിയും സിംഗിള്‍ യൂസിന് വേണ്ടി ഉപയോഗിക്കുന്നവയാണ്. ചില സംസ്ഥാനങ്ങളില്‍ സിംഗിള്‍ യൂസ്ഡ് സാധനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടരുക തന്നെ വേണം. ഇല്ലെങ്കില്‍ ഓരോ ദിവസം കഴിയുമ്പോഴും ഭൂമുഖം പ്ലാസ്റ്റിക്കുകള്‍ കൊണ്ട് മൂടുമെന്നതില്‍ സംശയമില്ല. കര്‍ശന നിരോധനം കൊണ്ടുവരാന്‍ ഇനിയും വൈകരുത്.

Related Articles
Next Story
Share it