നിയമമുണ്ടായിട്ടും കാട്ടുപന്നികളെ കൊല്ലാന്‍ തടസ്സമെന്ത്?
കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂരാച്ചുണ്ടില്‍ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും കുറേ നേരം പരിഭ്രാന്തിയിലാഴ്ത്തി. തലനാരിഴ്‌യ്ക്കാണ് കുടുംബാംഗങ്ങള്‍ പന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂരാച്ചുണ്ട് പൂവത്തും ചോല ആലമല മോഹനന്റെ വീട്ടിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്. പന്നികളെ കണ്ട വീട്ടുകാര്‍ ഓടി പുറത്തിറങ്ങി. ഇത്രയൊക്കെയായിട്ടും പന്നികളെ വെടിവെച്ചുകൊല്ലാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം തയ്യാറായില്ല. മനുഷ്യരുടെ ജീവന് ഭീഷണിയായ പന്നികളെ വെടിവെച്ചു കൊല്ലാന്‍ നിയമമുണ്ടായിട്ടും അവര്‍ ആദ്യം അതിന് തയ്യാറായില്ല. പന്നിയുടെ വില പോലും മനുഷ്യനില്ലെന്ന് […]
കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂരാച്ചുണ്ടില്‍ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും കുറേ നേരം പരിഭ്രാന്തിയിലാഴ്ത്തി. തലനാരിഴ്‌യ്ക്കാണ് കുടുംബാംഗങ്ങള്‍ പന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂരാച്ചുണ്ട് പൂവത്തും ചോല ആലമല മോഹനന്റെ വീട്ടിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്. പന്നികളെ കണ്ട വീട്ടുകാര്‍ ഓടി പുറത്തിറങ്ങി. ഇത്രയൊക്കെയായിട്ടും പന്നികളെ വെടിവെച്ചുകൊല്ലാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം തയ്യാറായില്ല. മനുഷ്യരുടെ ജീവന് ഭീഷണിയായ പന്നികളെ വെടിവെച്ചു കൊല്ലാന്‍ നിയമമുണ്ടായിട്ടും അവര്‍ ആദ്യം അതിന് തയ്യാറായില്ല. പന്നിയുടെ വില പോലും മനുഷ്യനില്ലെന്ന് […]

കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂരാച്ചുണ്ടില്‍ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും കുറേ നേരം പരിഭ്രാന്തിയിലാഴ്ത്തി. തലനാരിഴ്‌യ്ക്കാണ് കുടുംബാംഗങ്ങള്‍ പന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂരാച്ചുണ്ട് പൂവത്തും ചോല ആലമല മോഹനന്റെ വീട്ടിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്. പന്നികളെ കണ്ട വീട്ടുകാര്‍ ഓടി പുറത്തിറങ്ങി. ഇത്രയൊക്കെയായിട്ടും പന്നികളെ വെടിവെച്ചുകൊല്ലാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം തയ്യാറായില്ല. മനുഷ്യരുടെ ജീവന് ഭീഷണിയായ പന്നികളെ വെടിവെച്ചു കൊല്ലാന്‍ നിയമമുണ്ടായിട്ടും അവര്‍ ആദ്യം അതിന് തയ്യാറായില്ല. പന്നിയുടെ വില പോലും മനുഷ്യനില്ലെന്ന് വരുന്നത് വലിയ ആഘാതം തന്നെ. പന്നികളെ മയക്കുവെടി വെച്ച് കാട്ടിലേക്ക് തന്നെ വിടാനായിരുന്നു തീരുമാനം. ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തോക്കിന് ലൈസന്‍സുള്ള രണ്ട് കര്‍ഷകരെത്തി പന്നികളെ വെടിവെച്ചു കൊന്നത്. വീട്ടിനകത്ത് കയറിയ പന്നികളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത് കൊണ്ടാണ് കുടുംബാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരുന്നത്.. പന്നികളെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷം വീട്ടുകാര്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പുറത്തിറങ്ങാന്‍ കഴിയാതായതോടെ പന്നികള്‍ മുറിയിലെ കിടക്കകള്‍ കുത്തിക്കീറി നശിപ്പിക്കുകയും മറ്റ് സാധന സാമഗ്രികള്‍ താറുമാറാക്കുകയും ചെയ്തു. ഫര്‍ണിച്ചറുകളും ജനല്‍ച്ചില്ലികളും തകര്‍ത്തു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവുണ്ട്. എന്നിട്ടും മനുഷ്യജീവന് വില കല്‍പ്പിക്കാതെ കാട്ടുപന്നികളെ സംരക്ഷിക്കാനുള്ള നീക്കം അംഗീകരിക്കാനാത്തതാണ്.
കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് വ്യാപകമായിരിക്കയാണ്. അതിന് പുറമെ മനുഷ്യന് ഭീഷണിയും ഉയര്‍ത്തുന്നു. മലയോരമേഖലകളില്‍ കാട്ടുപന്നികളുടെ കുത്തേറ്റ് നിരവധി പേര്‍ മരണമപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇവയുടെ അക്രമം വ്യാപകമായതോടെ കാട്ടുപന്നികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ടത്രെ. അവയെ ശല്യക്കാരായ മൃഗമായി (വെര്‍മിന്‍)പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാണ് കാട്ടുപന്നി ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതിനാല്‍ പന്നികളുടെ എണ്ണം നിയന്ത്രിക്കാന്‍ വനം വകുപ്പിന് സാധിക്കുന്നില്ല. ജനവാസ മേഖലയില്‍ നിരന്തരം ശല്യമുണ്ടാക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുണ്ടാക്കി ശല്യമാകുന്ന പന്നികളെ കണ്ടെത്തി ഡി.എഫ്.ഒ.യുടെ അനുമതിയോടെ വനം വകുപ്പ് ജീവനക്കാര്‍ക്കും തോക്കിന് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും വെടിവെക്കാനാണ് അനുമതി. ഇത്തരത്തില്‍ വെടിവെക്കുമ്പോള്‍ വെടിയേറ്റ പന്നിയില്‍ നിന്നുണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിയായിരിക്കുമെന്ന വ്യവസ്ഥ കാരണം നടപടി പ്രായോഗികമാവുന്നില്ല. നഗരമേഖകളില്‍ പോലും ശല്യം രൂക്ഷമായതോടെയാണ് ഇവയെ കൊല്ലാന്‍ ഉത്തരവ് വന്നത്. എന്നാല്‍ ഇതിലെ നൂലാമാലകള്‍ കാരണം ഇത് നടപ്പിലാകുന്നില്ല. പന്നികള്‍ പെറ്റുപെരുകുകയും കൂട്ടത്തോടെ കാട് വിട്ട് നാട്ടിലേക്കിറങ്ങുകയുമാണ്.
ശല്യക്കാരായ മൃഗമായി പ്രഖ്യാപിച്ചാല്‍ നാട്ടിലിറങ്ങുന്ന പന്നികളെ ഇല്ലായ്മ ചെയ്യാനാവും. ശല്യം രൂക്ഷമായ പ്രദേശങ്ങളിലെങ്കിലും ഇവയെ കൊന്നൊടുക്കാനുള്ള നടപടിയുണ്ടാവണം. ഇല്ലെങ്കില്‍ വീടുകളില്‍ പോലും പന്നികള്‍ കൂട്ടത്തോടെ വന്ന് മനുഷ്യരെ അക്രമിക്കുന്നത് ഇനിയും കാണേണ്ടി വരും.