കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലെ പുരോഗതി

കോവിഡിനുള്ള വാക്‌സിന്‍ ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. കൊറോണ വന്നിട്ട് മാസങ്ങള്‍ ഒമ്പതു കഴിഞ്ഞു. മിക്ക രാജ്യങ്ങളിലും കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയും കോവിഡ് വാക്‌സിന്റെ നിര്‍മ്മാണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ 100 കോടി ഡോസുകള്‍ അടുത്തവര്‍ഷം തയ്യാറാക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള അഞ്ച് വാക്‌സിനുകളുടെ 100 കോടി ഡോസുകളാണ് 2021-22 സാമ്പത്തിക വര്‍ഷം ലഭ്യമാവാന്‍ ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെനക്കയുമായി ചേര്‍ന്ന് […]

കോവിഡിനുള്ള വാക്‌സിന്‍ ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. കൊറോണ വന്നിട്ട് മാസങ്ങള്‍ ഒമ്പതു കഴിഞ്ഞു. മിക്ക രാജ്യങ്ങളിലും കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയും കോവിഡ് വാക്‌സിന്റെ നിര്‍മ്മാണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ 100 കോടി ഡോസുകള്‍ അടുത്തവര്‍ഷം തയ്യാറാക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള അഞ്ച് വാക്‌സിനുകളുടെ 100 കോടി ഡോസുകളാണ് 2021-22 സാമ്പത്തിക വര്‍ഷം ലഭ്യമാവാന്‍ ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെനക്കയുമായി ചേര്‍ന്ന് ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് പുറമെ കോവോ വാക്‌സ്, കോവിവാക്‌സ്, എസ്.ഐ.ഐ കോവാക്‌സ് എന്നീ വാക്‌സിനുകളാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന കോവിഷീല്‍ഡ്, വാക്‌സിനില്‍ തുടങ്ങി അടുത്ത ജനുവരി മുതല്‍ ഓരോ മാസത്തിലും ഓരോ വാക്‌സിനും പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ അഞ്ചു വാക്‌സിനുകളും ഉള്‍പ്പെടെ അടുത്ത സാമ്പത്തിക വര്‍ഷം തന്നെ മൊത്തം 100 കോടി ഡോസുകള്‍ വിപണിയിലിറക്കാന്‍ സാധിക്കും. പ്രതിമാസം കോവിഡ് വാക്‌സിന്റെ മൂന്ന് കോടിയോളം ഡോസുകള്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ നിലവില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
വാക്‌സിന്‍ വിപണിയിലെത്തുമ്പോള്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്. ഉല്‍പാദകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ സംഭരിച്ചതിന് ശേഷം മുന്‍ഗണന അര്‍ഹിക്കുന്ന 30 കോടിയോളം പേര്‍ക്ക് സൗജന്യമായി നല്‍കാനാണ് പദ്ധതി. സംസ്ഥാനങ്ങളിലും ജില്ലകളിലും നിലവിലുള്ള ശൃംഖലയിലൂടെയാണ് വാക്‌സിന്‍ വിതരണം നടത്തുക. സ്വന്തം നിലയില്‍ വാക്‌സിന്‍ സംഭരിക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ട മുന്‍ഗണന അര്‍ഹിക്കുന്ന 30 കോടി പേരെ കണ്ടെത്താനുള്ള നടപടികള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സഹായത്തോടെ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ടവരെ നാലു വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. നവംബര്‍ പകുതിയോടെ മുന്‍ഗണന അര്‍ഹിക്കുന്നവരുടെ പട്ടിക പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടുന്ന ഓരോരുത്തരുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കും. ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊലീസുകാര്‍, സായുധസേനാംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന കോവിഡ് പ്രതിരോധ രംഗത്തുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. നേഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍ 50 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്കും മരുന്ന് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കും.
രാജ്യത്തും കേരളത്തിലും കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പ്രവണത കാട്ടിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 11000 ത്തിന് മുകളില്‍ പോയ പോസറ്റീവ് കേസുകള്‍ 4000ത്തിന് അടുത്ത് എത്തിയിട്ടുണ്ട്. രോഗ വ്യാപനത്തിന്റെ താഴോട്ടുള്ള ഗതി നിലനിര്‍ത്തുവാന്‍ രോഗ പ്രതിരോധ നടപടികള്‍ പഴുതുകളില്ലാതെ തുടര്‍ന്നും എല്ലാവരും സ്വീകരിക്കേണ്ടതുണ്ട്. രോഗവ്യാപനം തുടര്‍ന്നാല്‍ പ്രായാധിക്യമുള്ളവര്‍, മറ്റ് അനുബന്ധരോഗമുള്ളവര്‍ തുടങ്ങിയ അപകടസാധ്യതയുള്ളവര്‍ക്ക് രോഗം വ്യാപിക്കാനും അതുവഴി മരണനിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ കോവിഡ് പൂര്‍ണ്ണമായും നിയന്ത്രിക്കപ്പെടുന്നത് വരെ ജാഗ്രത തുടരുക തന്നെ വേണം.

Related Articles
Next Story
Share it