ജാഗ്രത കൈവിടരുത്

കോവിഡെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിത്തുടങ്ങിയിട്ട് ഏഴെട്ടുമാസം പിന്നിടുന്നു. ഫലപ്രദമായ ചികിത്സയും വാക്‌സിനും ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും മരുന്ന് വിപണിയിലെത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതേണ്ടിയിരിക്കുന്നത്. കേരളം തുടക്കത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നിന്ന് രോഗത്തിന്റെ തീവ്രത കുറക്കാനും രോഗികളുടെ എണ്ണവും മരണനിരക്ക് കുറക്കാനും സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മറ്റ് പല സംസ്ഥാനങ്ങളെയും കടത്തിവെട്ടിക്കൊണ്ട് മുന്നേറുകയാണ്. 24 മണിക്കൂറിനിടയില്‍ രോഗം ബാധിച്ചവരുടെ എണ്ണം […]

കോവിഡെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിത്തുടങ്ങിയിട്ട് ഏഴെട്ടുമാസം പിന്നിടുന്നു. ഫലപ്രദമായ ചികിത്സയും വാക്‌സിനും ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും മരുന്ന് വിപണിയിലെത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതേണ്ടിയിരിക്കുന്നത്.
കേരളം തുടക്കത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നിന്ന് രോഗത്തിന്റെ തീവ്രത കുറക്കാനും രോഗികളുടെ എണ്ണവും മരണനിരക്ക് കുറക്കാനും സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മറ്റ് പല സംസ്ഥാനങ്ങളെയും കടത്തിവെട്ടിക്കൊണ്ട് മുന്നേറുകയാണ്.
24 മണിക്കൂറിനിടയില്‍ രോഗം ബാധിച്ചവരുടെ എണ്ണം കേരളത്തില്‍ 11,000 കടന്ന ദിവസം പോലും ഉണ്ടായി. രണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം ഇളവുകള്‍ അനുവദിച്ച് സാധാരണ നിലയിലേക്ക് തന്നെ ജനങ്ങള്‍ ഇറങ്ങിത്തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലുകോടി പിന്നിട്ടുകഴിഞ്ഞു. മരണം 11 ലക്ഷത്തിന് മുകളിലായി. 84 ലക്ഷത്തോളം രോഗികളും രണ്ടേകാല്‍ലക്ഷം മരണവും ഉണ്ടായ അമേരിക്ക തന്നെയാണ് രണ്ട് കാര്യത്തിലും മുന്നില്‍. ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. രോഗികളുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. ഏകദേശം 1,15,000 മരണവുമുണ്ടായി. യൂറോപ്പിലെ പല രാജ്യങ്ങളിലും രോഗബാധ വീണ്ടും വര്‍ധിച്ചു വരികയാണ്. ജനങ്ങളുടെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ചു കൊണ്ടിരിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ എന്നത്തേക്ക് കഴിയുമെന്ന് ആര്‍ക്കും പറയാനാവാത്ത സ്ഥിതിയാണിപ്പോള്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍ ലോക്ഡൗണ്‍ വഴി ഇവിടെ രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ കോവിഡ് കണക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ രോഗവ്യാപനം തടയാനാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശമാക്കിയാല്‍ ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. അതേ സമയം ശൈത്യകാലവും വരുന്ന ഉത്സവകാലവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നും പറയുന്നുണ്ട്.
ജാഗ്രതയും മുന്‍കരുതലും തുടരണമെന്ന് തന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്താനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്കയച്ചിട്ടുണ്ട്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ചികിത്സയേയും വലിയ മതിപ്പോടെയല്ല കേന്ദ്രം നോക്കിക്കാണുന്നത്. എന്തായാലും കഴിഞ്ഞ ഏതാനും ദിവസമായി രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസം നല്‍കുന്നു. എന്നാലും നമുക്ക് ജാഗ്രത കൈവിടാനായിട്ടില്ല. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുക തന്നെ വേണം.

Related Articles
Next Story
Share it