അരങ്ങൊരുങ്ങി; ഇനി ഗോദയിലേക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിനുള്ള അരങ്ങ് ഒരുങ്ങി്കഴിഞ്ഞു. ഇനിയങ്ങോട്ട് പ്രചരണ പ്രവര്‍ത്തനങ്ങളുടെ നാളുകളാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു കിട്ടിയതോടെ ജനങ്ങളിലേക്ക് അവര്‍ ഇറങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്‍വലിക്കാന്‍ ഇന്ന് വരെ സമയമുണ്ട്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക് അന്തിമ രൂപമാവും. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ സ്ഥാനാര്‍ത്ഥിയും പരിവാരങ്ങളും കൂട്ടമായി പ്രചരണത്തിനിറങ്ങരുതെന്ന നിബന്ധനയുണ്ട്. ആളെ കൂട്ടിയുള്ള പ്രചരണ യോഗങ്ങളും പ്രകടനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ നടത്താനാവു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള […]

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിനുള്ള അരങ്ങ് ഒരുങ്ങി്കഴിഞ്ഞു. ഇനിയങ്ങോട്ട് പ്രചരണ പ്രവര്‍ത്തനങ്ങളുടെ നാളുകളാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു കിട്ടിയതോടെ ജനങ്ങളിലേക്ക് അവര്‍ ഇറങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്‍വലിക്കാന്‍ ഇന്ന് വരെ സമയമുണ്ട്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക് അന്തിമ രൂപമാവും. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ സ്ഥാനാര്‍ത്ഥിയും പരിവാരങ്ങളും കൂട്ടമായി പ്രചരണത്തിനിറങ്ങരുതെന്ന നിബന്ധനയുണ്ട്. ആളെ കൂട്ടിയുള്ള പ്രചരണ യോഗങ്ങളും പ്രകടനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ നടത്താനാവു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം ഇത്തവണ കൊഴുക്കുമെന്നതില്‍ സംശയമില്ല. മുമ്പൊക്കെ സാമൂഹ്യമാധ്യമങ്ങള്‍ ഇത്രയും ശക്തമായിരുന്നില്ല. പ്രമുഖ പാര്‍ട്ടികളൊക്കെ ഇത്തരം പ്രചരണ പ്രവര്‍ത്തനത്തിനുള്ള കളമൊരുക്കിക്കഴിഞ്ഞു. റിബലുകളും അപരന്മാരുമൊക്കെ പതിവു പോലെ രംഗത്തുണ്ട്. ഇതില്‍ 99 ശതമാനത്തിനും കെട്ടിവെച്ച പണം പോലും ലഭിക്കുന്നില്ലെങ്കിലും പലരും മത്സരരംഗത്തുണ്ടാവും. ചില സ്ഥാനാര്‍ത്ഥികള്‍ ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പത്രിക നല്‍കുന്നത്. മുന്നണി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് സമ്മര്‍ദ്ദമുപയോഗിച്ച് പണം കൈക്കലാക്കുകയാണ് ചിലരുടെ ലക്ഷ്യം. ചുരുങ്ങിയ വോട്ടെങ്കിലും അത്തരക്കാരുടെ പേരില്‍ വീണാല്‍ വിജയത്തെ ബാധിക്കുമെന്നതിനാല്‍ പലരും ഇത്തരക്കാരെ ഒഴിവാക്കാന്‍ എന്തെങ്കിലും കൈമടക്ക് കൊടുക്കും. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത് ചുരുങ്ങിയ വോട്ടുകള്‍ക്കായിരിക്കും. അഞ്ചോ പത്തോ വോട്ടുകള്‍ അപരന്മാരോ സ്വതന്ത്രരോ അവരുടെ പെട്ടിയില്‍ വീഴ്ത്തിയാല്‍ അത് വിജയത്തെ അട്ടിമറിച്ചേക്കും. അതു കൊണ്ട് തന്നെ പല മുന്നണി സ്ഥാനാര്‍ത്ഥികളും ഇത്തരക്കാരെ ഒഴിവാക്കാന്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കുന്നത്. ഇത് തെറ്റായ കീഴ്‌വഴക്കമാണ്. ഒരിക്കലും ഇത്തരമൊരു രീതി അനുവര്‍ത്തിക്കരുത്. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്. മൂന്ന് മുന്നണികള്‍ക്കും ഇത്തരം സ്ഥാനാര്‍ത്ഥികള്‍ തലവേദനയാവാറുണ്ട്. രാഷ്ട്രീയത്തേക്കാള്‍ വ്യക്തിബന്ധങ്ങള്‍ക്കും പ്രാദേശിക വിഷയങ്ങള്‍ക്കുമാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം. പാര്‍ട്ടി, മുന്നണി, സര്‍ക്കാര്‍ എന്നിവയുടെ മഹത്വം പറയുന്നതിനേക്കാള്‍ സ്ഥാനാര്‍ത്ഥിയുടെ പ്രത്യേകത എടുത്തു പറഞ്ഞായിരിക്കും ആദ്യഘട്ട പ്രചരണം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കാണ് എല്ലാ പാര്‍ട്ടികളും മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. രണ്ടും മൂന്നും തവണ അംഗങ്ങളായിരുന്നവര്‍ പലരും സ്വയം പിന്മാറുകയോ അവരെ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഇത്തവണ കൂടുതലായി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നതും നല്ല കാര്യം തന്നെ. വനിതകള്‍ക്ക് പുരുഷന്മാരെപ്പോലെ തന്നെ തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്ത് വിജയം ഉറപ്പുവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. അര്‍ഹരായവരെ തന്നെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നതിന് തിരഞ്ഞെടുത്തയക്കണം.