ഇടത്തോട് - കോളിയാര്‍ കത്തുണ്ടി റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട പോലും പ്രയാസമായി

കാഞ്ഞങ്ങാട്: റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഉദ്ഘാടനം നടന്നില്ല. റോഡിന്റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഇടത്തോട് - കോളിയാര്‍-കത്തുണ്ടി റോഡാണ് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകര്‍ന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കേണ്ടിയിരുന്ന റോഡാണിത്. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞാണ് പൂര്‍ത്തിയായത്. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി വഴി നിര്‍മ്മിച്ച റോഡിന് 325 ലക്ഷം രൂപയാണ് ചെലവ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ആര്‍. […]

കാഞ്ഞങ്ങാട്: റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഉദ്ഘാടനം നടന്നില്ല. റോഡിന്റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഇടത്തോട് - കോളിയാര്‍-കത്തുണ്ടി റോഡാണ് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകര്‍ന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കേണ്ടിയിരുന്ന റോഡാണിത്. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞാണ് പൂര്‍ത്തിയായത്. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി വഴി നിര്‍മ്മിച്ച റോഡിന് 325 ലക്ഷം രൂപയാണ് ചെലവ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ആര്‍. പി.എക്കാണ് റോഡ് നിര്‍മ്മാണ ചുമതല. അതേസമയം ക്വാറികളില്‍ നിന്നുള്ള ടിപ്പറുകളുടെ നിയമം ലംഘിച്ചുള്ള തുടര്‍ച്ചയായുള്ള സഞ്ചാരമാണ് റോഡിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമ പ്രകാരം 10 ടണ്ണില്‍ കൂടുതല്‍ ഭാരവുമായി വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ അനുവാദമില്ലെന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് നിലവിലുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം നഗ്‌നമായി ലംഘിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിലൂടെ 40 ടണ്ണിന് മുകളില്‍ ഭാരവും വഹിച്ചാണ് ലോറികള്‍ ഓടുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ റോഡ് അനധികൃതമായി വീതി കൂട്ടിയതായും ആക്ഷേപമുണ്ട്. റോഡിന്റെ തകര്‍ച്ച കാരണം ഇരചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും പതിവായി. റോഡ് ഉദ്ഘാടനം നടത്താതിരിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന ആരോപണവുമുണ്ട്.

Related Articles
Next Story
Share it