എടപ്പലം മഹമൂദ് മുസ്ല്യാര്‍

കുടക്: കഴിഞ്ഞ ദിവസം അന്തരിച്ച കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കുടക് ജില്ലാ നായിബ് ഖാസിയും പ്രമുഖ പണ്ഡിതനുമായ ഇടപ്പലം മഹമൂദ് മുസ്‌ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. സ്വദേശമായ കിക്കറ ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. വിവിധയിടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. 1944 ലാണ് ജനനം. പിതാവ്: […]

കുടക്: കഴിഞ്ഞ ദിവസം അന്തരിച്ച കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കുടക് ജില്ലാ നായിബ് ഖാസിയും പ്രമുഖ പണ്ഡിതനുമായ ഇടപ്പലം മഹമൂദ് മുസ്‌ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. സ്വദേശമായ കിക്കറ ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. വിവിധയിടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.
വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
1944 ലാണ് ജനനം. പിതാവ്: അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. മാതാവ്: അസ്മാബി. ജന്മനാടായ കുപ്പയില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കൊണ്ടങ്കേരി, കൊടകേരി, തിരുവട്ടൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പഠനം നടത്തി. എന്‍ അബ്ദുല്ല മുസ്ലിയാര്‍ പട്ടുവം, അവറാംകുട്ടി മുസ്‌ലിയാര്‍ തലക്കടത്തൂര്‍, കെ അബ്ദുല്ല മുസ്‌ലിയാര്‍ കുറ്റിപ്പുറം, സിപി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തിരുവട്ടൂര്‍, ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരാണ്. നാപൊക്‌ളു, എടപ്പലം, മൂര്‍നാട്, ബീരാജ്പേട്ട, എരുമാട്, മൈസൂര്‍ എന്നിവിടങ്ങളില്‍ മുദര്‍രിസും ഖതീബുമായി സേവനം ചെയ്തു. കൊടക് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ സുന്നിപ്രസ്ഥാനം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. 1968ല്‍ കൊടക് ജില്ലയില്‍ ജംഇയ്യതുല്‍ ഖുതബാഅ് എന്ന സംഘടനക്ക് രൂപം നല്‍കി. 1970ല്‍ കൊടക് ജില്ല മുസ്ലിം അസോസിയേഷന് പിറവി നല്‍കി. 1972ല്‍ കൊടക് ജില്ലാ ജംഇയ്യതുല്‍ ഉലമക്ക് തുടക്കം കുറിച്ചു. നിരവധി സ്ഥനങ്ങളില്‍ മദ്രസാ പിറവിക്കായി പ്രവര്‍ത്തിച്ചു. 1989ല്‍ പിളര്‍പ്പിന് ശേഷം കുടക് ജല്ലയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് വ്യാപിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി. കുടക് മര്‍ക്കസ് ഹിദായുടെ പ്രസിഡണ്ടായിരുന്നു. പുത്തിഗെ മുഹിമ്മാത്തുമായി ബന്ധം പുലര്‍ത്തിയിരുന്നു.
ഭാര്യ: ഫാതിമ. മക്കള്‍: ബഷീര്‍ സഅദി മാട്ടൂല്‍, നസ്റുദ്ദീന്‍, നസീമ, ബുഷ്റ.

Related Articles
Next Story
Share it