വിജയ്മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരുടെ 18,000 കോടിയിലധികം വില വരുന്ന ആസ്തി പിടിച്ചെടുത്തതായി ഇ.ഡി; 10,000 കോടി ബാങ്കുകള്‍ക്ക് നല്കി
ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ്മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരുടെ 18,000 കോടിയിലധികം വില വരുന്ന ആസ്തി പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 18,170 കോടിയുടെ ആസ്തിയാണ് ഇ.ഡി പിടിച്ചെടുത്തത്. ഇതില്‍ 9,371 കോടിയുടെ ആസ്തി പൊതുമേഖലാ ബാങ്കുകള്‍ക്ക് കൈമാറിയെന്നും ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു. കള്ളപ്പണനിരോധന നിയമപ്രകാരം പിടിച്ചെടുത്ത ആസ്തികളില്‍ 6,600 കോടിയുടെ ഓഹരികള്‍ എസ്.ബി.ഐ നേതൃത്വം നല്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കൈമാറി. വെള്ളിയാഴ്ച 800 കോടിയുടെ ഓഹരികള്‍ കൂടി കൈമാറും. നേരത്തെ […]

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ്മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരുടെ 18,000 കോടിയിലധികം വില വരുന്ന ആസ്തി പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 18,170 കോടിയുടെ ആസ്തിയാണ് ഇ.ഡി പിടിച്ചെടുത്തത്. ഇതില്‍ 9,371 കോടിയുടെ ആസ്തി പൊതുമേഖലാ ബാങ്കുകള്‍ക്ക് കൈമാറിയെന്നും ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു.
കള്ളപ്പണനിരോധന നിയമപ്രകാരം പിടിച്ചെടുത്ത ആസ്തികളില്‍ 6,600 കോടിയുടെ ഓഹരികള്‍ എസ്.ബി.ഐ നേതൃത്വം നല്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കൈമാറി. വെള്ളിയാഴ്ച 800 കോടിയുടെ ഓഹരികള്‍ കൂടി കൈമാറും. നേരത്തെ ഇ.ഡിയുടെ സഹായത്തോടെ പിടിച്ചെടുത്ത ഓഹരികള്‍ വിറ്റ് ബാങ്കുകള്‍ 1,357 കോടി സമാഹരിച്ചിരുന്നു.
മല്യയും ചോക്സിയും നീരവ് മോദിയും കൂടി ബാങ്കുകളില്‍ നിന്ന് 22,585 കോടി വായ്പയെടുത്ത് തട്ടിയിരുന്നു. ആസ്തികള്‍ പിടിച്ചതിലൂടെ അതിന്റെ 80 ശതമാനത്തോളം തിരിച്ച് ഈടാക്കിയതായും ഇ.ഡി അവകാശപ്പെട്ടു. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വന്‍തുക തട്ടിച്ച് രാജ്യം വിട്ട മൂവരെയും തിരിച്ചെത്തിക്കനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.
തകര്‍ന്നുപോയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി വായ്പ തട്ടിച്ചാണ് വിജയ് മല്യ രാജ്യം വിട്ടത്. നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,500 കോടിയാണ് തട്ടിയത്. മല്യയെയും മോദിയെയും സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.