പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചു; വെള്ളിയാഴ്ച ഹാജരാകണം

കോഴിക്കോട്: ചന്ദ്രിക പത്രത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട്ട് തങ്ങള്‍ ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നല്‍കിയത്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ 10 കോടി രൂപ നിക്ഷേപിച്ച കേസില്‍ നേരത്തേ തന്നെ ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിരുന്നതായി ഡോ.കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇ.ഡി അന്ന് നല്‍കിയ നോട്ടീസും ജലീല്‍ പുറത്തുവിട്ടു. ഹാജരാകാതിരുന്നതിനാല്‍ അന്ന് ഇ.ഡി പാണക്കാട്ടെത്തി ചോദ്യം […]

കോഴിക്കോട്: ചന്ദ്രിക പത്രത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട്ട് തങ്ങള്‍ ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നല്‍കിയത്.

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ 10 കോടി രൂപ നിക്ഷേപിച്ച കേസില്‍ നേരത്തേ തന്നെ ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിരുന്നതായി ഡോ.കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇ.ഡി അന്ന് നല്‍കിയ നോട്ടീസും ജലീല്‍ പുറത്തുവിട്ടു. ഹാജരാകാതിരുന്നതിനാല്‍ അന്ന് ഇ.ഡി പാണക്കാട്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു.

ഇ.ഡി പാണക്കാട്ടെത്തിയതായി പി കെ കുഞ്ഞാലിക്കുട്ടിയും സ്ഥിരീകരിച്ചു. എന്നാല്‍ ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത തേടുകയായിരുന്നുവെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ ഹൈദരലി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കെ ടി ജലീലിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles
Next Story
Share it