നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി; പരിശോധന 'മേപ്പടിയാന്‍' 14ന് റിലീസ് ചെയ്യാനിരിക്കെ
പാലക്കാട്: നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘമാണ് ഒറ്റപ്പാലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 2.30 വരെ പരിശോധന തുടര്‍ന്നു. താരത്തിന്റെ പുതിയ ചിത്രം മേപ്പടിയാന്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ്. താരത്തിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. മേപ്പടിയാന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത് എന്നാണ് സൂചന. പരിശോധനയെകുറിച്ച് ഉണ്ണി […]

പാലക്കാട്: നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘമാണ് ഒറ്റപ്പാലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 2.30 വരെ പരിശോധന തുടര്‍ന്നു. താരത്തിന്റെ പുതിയ ചിത്രം മേപ്പടിയാന്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ്.
താരത്തിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. മേപ്പടിയാന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത് എന്നാണ് സൂചന. പരിശോധനയെകുറിച്ച് ഉണ്ണി മുകുന്ദനും കുടുംബവും പ്രതികരണം നടത്തിയിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും പ്രതികരിക്കാന്‍ തയ്യാറായില്ല.
അഞ്ജു കുര്യനെ നായികയാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ പ്രചരണത്തിനായി ബുധന്‍ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ണി മുകുന്ദന്‍ നേരിട്ട് എത്തുമെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച വിക്ടോറിയ കോളജില്‍ പരിപാടിയും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.