ഇ.ഡിക്കെതിരെ ക്രംബ്രാഞ്ചിന്റെ കേസ്: ഗൂഡാലോചനയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് കേസെടുത്തതില്‍ ഗൂഡാലോചനയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രൈംബ്രാഞ്ചിന്റെ കേസിനെ നിയമപരമായി നേരിടുമെന്നും വനിതാപോലീസുകാരുടെ മൊഴിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ഇ.ഡി പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ മൊഴിയും സ്വപ്നയുടെ ശബ്ദരേഖയും കണക്കിലെടുത്താണ് കേസെടുത്തത്. തെരഞ്ഞെടുപ്പു കാലത്ത് വിവാദം വീണ്ടും ആളിക്കത്തിക്കുന്ന നടപടിയായി മാറിയിരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റേത്. അതിനിടെ സ്വര്‍ണക്കടത്ത് […]

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് കേസെടുത്തതില്‍ ഗൂഡാലോചനയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രൈംബ്രാഞ്ചിന്റെ കേസിനെ നിയമപരമായി നേരിടുമെന്നും വനിതാപോലീസുകാരുടെ മൊഴിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ഇ.ഡി പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ മൊഴിയും സ്വപ്നയുടെ ശബ്ദരേഖയും കണക്കിലെടുത്താണ് കേസെടുത്തത്. തെരഞ്ഞെടുപ്പു കാലത്ത് വിവാദം വീണ്ടും ആളിക്കത്തിക്കുന്ന നടപടിയായി മാറിയിരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റേത്. അതിനിടെ സ്വര്‍ണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് ഇ.ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Related Articles
Next Story
Share it