നിര്‍ണ്ണായക നീക്കവുമായി ഇ.ഡി സുപ്രീംകോടതിയില്‍; സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസുകള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസ് അട്ടിമറിക്കാന്‍ സാധ്യത ഉണ്ടെന്ന് ആരോപിച്ചാണിത്. സ്വര്‍ണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ,ഡി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജയിലെ ആവശ്യം. കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാകില്ലെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തലത്തിലെ തീരുമാനമാണ് ഇതെന്നും ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. […]

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസുകള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസ് അട്ടിമറിക്കാന്‍ സാധ്യത ഉണ്ടെന്ന് ആരോപിച്ചാണിത്.
സ്വര്‍ണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ,ഡി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജയിലെ ആവശ്യം.
കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാകില്ലെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തലത്തിലെ തീരുമാനമാണ് ഇതെന്നും ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വര്‍ണക്കള്ളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇ.ഡിയുടെ ഈ നീക്കം.
അതിനിടെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related Articles
Next Story
Share it