സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാറ്റം.ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയില്‍ സോണല്‍ ഓഫീസില്‍ ജോയിന്റ് ചെയ്യാനാണ് ഇ.ഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു.

കൊച്ചി: സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാറ്റം.
ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയില്‍ സോണല്‍ ഓഫീസില്‍ ജോയിന്റ് ചെയ്യാനാണ് ഇ.ഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു.

Related Articles
Next Story
Share it