എ.സി. മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു

തൃശൂര്‍: സി.പി.എം നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന് കൂടുതല്‍ കുരുക്കുകള്‍. വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെ മൊയ്തീനെതിരെ നടപടികളുമായി നീങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇ.ഡി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, മൊയ്തീനിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് അറിയുന്നു. […]

തൃശൂര്‍: സി.പി.എം നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന് കൂടുതല്‍ കുരുക്കുകള്‍. വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെ മൊയ്തീനെതിരെ നടപടികളുമായി നീങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇ.ഡി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, മൊയ്തീനിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് അറിയുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി സംഘം ഇന്നലെ എ.സി. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും മൊയ്തീന്‍ വ്യക്തമാക്കി. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ആയിരുന്നു ഇ.ഡി സംഘത്തിന്റെ പരിശോധനയെന്നും അദ്ദേഹം പ്രതികരിച്ചു.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് താന്‍ ആര്‍ക്കോ വായ്പ ലഭിക്കാന്‍ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയെന്നും മൊയ്തീന്‍ പറഞ്ഞു. ഏത് അന്വേഷണവുമായും സഹകരിക്കും. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്തിയുടെ മൊഴിയുണ്ടെന്ന് ഇ.ഡി സംഘം പറഞ്ഞത്. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it