നേപ്പാളില്‍ ശക്തമായ ഭൂചലനം; 125 മരണം

ന്യൂഡല്‍ഹി: നേപ്പാളില്‍ അതിശക്തമായ ഭൂചലനം. 125 പേര്‍ മരണപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. അതിനിടെ നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തി.2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി.അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചതായും സ്ഥിരീകരണം വന്നു.ഇന്നലെ രാത്രി 11.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒട്ടേറെ പേര്‍ മരിച്ചുവെന്നും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും […]

ന്യൂഡല്‍ഹി: നേപ്പാളില്‍ അതിശക്തമായ ഭൂചലനം. 125 പേര്‍ മരണപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. അതിനിടെ നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തി.
2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി.
അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചതായും സ്ഥിരീകരണം വന്നു.
ഇന്നലെ രാത്രി 11.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒട്ടേറെ പേര്‍ മരിച്ചുവെന്നും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ യു.പി, ഡല്‍ഹി, ബീഹാര്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.
എത്ര ഗുരുതരമാണ് നേപ്പാളിലെ സാഹചര്യമെന്ന് ഇനിയും വ്യക്തമായിട്ടില്ല. അര്‍ദ്ധരാത്രി നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയില്‍ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.

Related Articles
Next Story
Share it