10 വര്‍ഷം മുമ്പ് കാണാതായ എരിയാല്‍ സ്വദേശിയെ ഇനിയും കണ്ടെത്താനായില്ല

കാസര്‍കോട്: 10 വര്‍ഷം മുമ്പ് കാണാതായ എരിയാല്‍ സ്വദേശിയെ ഇനിയും കണ്ടെത്താനായില്ല. എരിയാലിലെ എ.എം. മുഹമ്മദിനെയാണ് ബന്ധുക്കള്‍ അന്വേഷിച്ചുവരുന്നത്.10 വര്‍ഷം മുമ്പ് മാര്‍ച്ച് 15നായിരുന്നു കാണാതായത്. അന്ന് ജുമാ നിസ്‌കാരശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് വീട്ടില്‍ നിന്നിറങ്ങിയ മുഹമ്മദിനെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് കണ്ടവരുണ്ട്. തുടര്‍ന്ന് യാതൊരു വിവരവുമില്ല. ബന്ധുക്കള്‍ കേരളത്തിലെ മുഴുവന്‍ ഭാഗങ്ങളിലും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാവുമ്പോള്‍ 72 വയസായിരുന്നു. മുഹമ്മദ് നേരത്തെ എരിയാലിലും കാസര്‍കോട്ടും […]

കാസര്‍കോട്: 10 വര്‍ഷം മുമ്പ് കാണാതായ എരിയാല്‍ സ്വദേശിയെ ഇനിയും കണ്ടെത്താനായില്ല. എരിയാലിലെ എ.എം. മുഹമ്മദിനെയാണ് ബന്ധുക്കള്‍ അന്വേഷിച്ചുവരുന്നത്.
10 വര്‍ഷം മുമ്പ് മാര്‍ച്ച് 15നായിരുന്നു കാണാതായത്. അന്ന് ജുമാ നിസ്‌കാരശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് വീട്ടില്‍ നിന്നിറങ്ങിയ മുഹമ്മദിനെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് കണ്ടവരുണ്ട്. തുടര്‍ന്ന് യാതൊരു വിവരവുമില്ല. ബന്ധുക്കള്‍ കേരളത്തിലെ മുഴുവന്‍ ഭാഗങ്ങളിലും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാവുമ്പോള്‍ 72 വയസായിരുന്നു. മുഹമ്മദ് നേരത്തെ എരിയാലിലും കാസര്‍കോട്ടും വ്യാപാരം നടത്തിയിരുന്നു.

Related Articles
Next Story
Share it