ഇ. ചന്ദ്രശേഖരന്‍ മൂന്നാം അങ്കത്തിന്; ഭൂരിപക്ഷം ഇനിയും ഇരട്ടിക്കുമെന്ന പ്രതീക്ഷയില്‍ സി.പി.ഐ

കാഞ്ഞങ്ങാട്: ഒടുവില്‍ തീരുമാനമായി. കാഞ്ഞങ്ങാട്ട് സി.പി.ഐ. സ്ഥാനാര്‍ത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്നെ. സി.പി.ഐ. മന്ത്രിമാരില്‍ ഇത്തവണ ജനവിധി തേടുന്ന ഏക സ്ഥാനാര്‍ത്ഥിയും ചന്ദ്രശേഖരനാണ്. പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനെന്ന ഇ. ചന്ദ്രശേഖരന്റെ മൂന്നാം അങ്കമാണിത്. ഇദ്ദേഹം കാഞ്ഞങ്ങാട്ട് ഹാട്രിക് വിജയം നേടുമെന്ന പൂര്‍ണ പ്രതീക്ഷയിലാണ് പാര്‍ട്ടി. ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇരട്ടിച്ചതും മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തന മികവും ഇ. ചന്ദ്രശേഖരന്റെ വിജയം സുനിശ്ചിതമാക്കുന്നുവെന്നാണ് പാര്‍ട്ടി ജില്ലാ നേതാക്കള്‍ പറയുന്നത്. 2011ല്‍ കന്നിയങ്കത്തില്‍ ഭൂരിപക്ഷം 12176 […]

കാഞ്ഞങ്ങാട്: ഒടുവില്‍ തീരുമാനമായി. കാഞ്ഞങ്ങാട്ട് സി.പി.ഐ. സ്ഥാനാര്‍ത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്നെ. സി.പി.ഐ. മന്ത്രിമാരില്‍ ഇത്തവണ ജനവിധി തേടുന്ന ഏക സ്ഥാനാര്‍ത്ഥിയും ചന്ദ്രശേഖരനാണ്. പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനെന്ന ഇ. ചന്ദ്രശേഖരന്റെ മൂന്നാം അങ്കമാണിത്. ഇദ്ദേഹം കാഞ്ഞങ്ങാട്ട് ഹാട്രിക് വിജയം നേടുമെന്ന പൂര്‍ണ പ്രതീക്ഷയിലാണ് പാര്‍ട്ടി. ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇരട്ടിച്ചതും മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തന മികവും ഇ. ചന്ദ്രശേഖരന്റെ വിജയം സുനിശ്ചിതമാക്കുന്നുവെന്നാണ് പാര്‍ട്ടി ജില്ലാ നേതാക്കള്‍ പറയുന്നത്. 2011ല്‍ കന്നിയങ്കത്തില്‍ ഭൂരിപക്ഷം 12176 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു അദ്ദേഹത്തിന്. 2016ല്‍ ഇരട്ടി കടന്ന് ഭൂരിപക്ഷം 26126 ആയി. 66 കാരനായ ചന്ദ്രശേഖരന്‍ 1969ല്‍ എ.ഐ.വൈ.എഫിലൂടെയാണ് സംഘടനാരംഗത്തേക്ക് വരുന്നത്. സി.പി.ഐയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിക്കുന്നു. രണ്ടില്‍ കൂടുതല്‍ തവണ മത്സരിക്കുന്നതിനെ പാര്‍ട്ടിയില്‍ ശക്തമായി എതിര്‍ത്തിരുന്ന ഒരാളെന്ന നിലയില്‍ അദ്ദേഹം ഇത്തവണ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ സ്വയം ആലോചിച്ചുവെങ്കിലും പാര്‍ട്ടി വിട്ടില്ല. പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ ഇത്തവണ മത്സരരംഗത്തിറങ്ങിയത്. 1987 മുതല്‍ സി.പി.ഐ. കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്നു. 1998 ല്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായതോടെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ.ഐ.വൈ.എഫ് കാസര്‍കോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് കമ്മിറ്റിഅംഗം, അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. മുന്‍മന്ത്രി ഡോ. എ. സുബ്ബറാവുവിന്റെ പിന്‍ഗാമിയായാണ് കാസര്‍കോട് ജില്ലാ സെക്രട്ടറിയായത്. ഗ്രാമ വികസന ബോര്‍ഡ് അംഗം, കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ഡയറക്ടര്‍, കെ.എസ്.അര്‍.ടി.സി സ്റ്റേജ് പുനര്‍ നിര്‍ണയ കമ്മിറ്റി അംഗം, സംസ്ഥാന ലാന്‍ഡ് റിഫോംസ് റിവ്യൂ കമ്മിറ്റി അംഗം, ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ എസ്.എസ്.എ അഡൈ്വസറി കമ്മിറ്റി അംഗം എന്നീ ഔദ്യോഗിക പദവികളും വഹിച്ചു.
കന്നിയങ്കത്തില്‍ അഡ്വ. എം.സി ജോസിനേയും രണ്ടാം അങ്കത്തില്‍ ധന്യാ സുരേഷിനെയുമാണ് പരാജയപ്പെടുത്തിയത്. ഈ വിജയം അദ്ദേഹത്തിന് മന്ത്രിപദവി സമ്മാനിച്ചു. ആ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഭാര്യ: സാവിത്രി. മകള്‍: നീലി ചന്ദ്രന്‍.

Related Articles
Next Story
Share it