മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേരുമായി ഡി.വൈ.എസ്.പി അബ്ദുല്‍ റഹീം വിരമിച്ചു
കാസര്‍കോട്: സര്‍വീസിലിരുന്ന കാലമത്രയും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേര് സമ്പാദിച്ച ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം വിരമിച്ചു. ചെമ്മനാട് സ്വദേശിയായ അബദുല്‍റഹീം കാസര്‍കോട് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായിരുന്ന കാലത്ത് ക്രമസമാധാനപാലനത്തിനായി ശക്തമായ നടപടികള്‍ സ്വീകരിച്ച് നാടിനെ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മാധ്യമപ്രവര്‍ത്തകനായും തുടര്‍ന്ന് അധ്യാപകനായും സേവനമനുഷ്ഠിച്ച അബ്ദുല്‍ റഹീം 2003ലാണ് പൊലീസ് സേനയില്‍ പ്രവേശിച്ചത്. 2016 ആഗസ്തില്‍ കാസര്‍കോട് സി.ഐ ആയിരുന്നു. ക്രൈംബ്രാഞ്ച്, എസ്.എസ്.ബി, എ.ടി.എസ്, ഇന്റേണല്‍ വിജിലന്‍സ് എന്നീ വിഭാഗങ്ങളിലും ജോലി ചെയ്തിരുന്നു. കേരളത്തെ […]

കാസര്‍കോട്: സര്‍വീസിലിരുന്ന കാലമത്രയും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേര് സമ്പാദിച്ച ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം വിരമിച്ചു. ചെമ്മനാട് സ്വദേശിയായ അബദുല്‍റഹീം കാസര്‍കോട് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായിരുന്ന കാലത്ത് ക്രമസമാധാനപാലനത്തിനായി ശക്തമായ നടപടികള്‍ സ്വീകരിച്ച് നാടിനെ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മാധ്യമപ്രവര്‍ത്തകനായും തുടര്‍ന്ന് അധ്യാപകനായും സേവനമനുഷ്ഠിച്ച അബ്ദുല്‍ റഹീം 2003ലാണ് പൊലീസ് സേനയില്‍ പ്രവേശിച്ചത്. 2016 ആഗസ്തില്‍ കാസര്‍കോട് സി.ഐ ആയിരുന്നു. ക്രൈംബ്രാഞ്ച്, എസ്.എസ്.ബി, എ.ടി.എസ്, ഇന്റേണല്‍ വിജിലന്‍സ് എന്നീ വിഭാഗങ്ങളിലും ജോലി ചെയ്തിരുന്നു. കേരളത്തെ ഒന്നടങ്കം നടുക്കിയ രാഷ്ട്രീയകൊലപാതകങ്ങളായ ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തില്‍ അബ്ദുല്‍ റഹീം അംഗമായിരുന്നു. 27 കൊലപാതകക്കേസുകളില്‍ അന്വേഷണത്തിന്റെ ഭാഗമാകാന്‍ സാധിച്ചു. സ്വപ്‌ന സുരേഷിനെതിരെയുള്ള കേസ് അന്വേഷിച്ച സംഘത്തിലും റഹീം ഉണ്ടായിരുന്നു. പ്രശംസനീയമായ നിരവധി സേവനങ്ങള്‍ നല്‍കിയിട്ടും അബ്ദുല്‍ റഹീമിന് ഒരു മെഡല്‍ പോലും ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കി നേടുന്ന മെഡല്‍ അനുചിതമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതുകാരണം മെഡല്‍ ലഭിക്കാനുള്ള അവസരങ്ങളെല്ലാം നഷ്ടമായി. എന്നാല്‍ അന്വേഷണ മികവിന്റെ തെളിവുകളായി ഇരുനൂറിലേറെ ഗുഡ് സര്‍വീസ് എന്‍ട്രിയും ഒരു മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രിയും മൂന്ന് ബാഡ്ജ് ഓഫ് ഓണറും കരസ്ഥമാക്കിയിട്ടുണ്ട്.