ഡി.വൈ.എഫ്.ഐ ഉദുമ ജാഥ സമാപിച്ചു

പാലക്കുന്ന്: തൊഴിലില്ലായ്മയ്‌ക്കെതിരെയും മതനിരപേക്ഷ ഇന്ത്യക്കായും നവംബര്‍ മൂന്നിന് ഡി.വൈ.എഫ്.ഐ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമുള്ള ഉദുമ ബ്ലോക്ക് കാല്‍നട ജാഥ സമാപിച്ചു. സി. മണികണ്ഠന്‍ ക്യാപ്റ്റനും എം. ശാലിനി വൈസ് ക്യാപ്റ്റയും ബി. വൈശാഖ് മാനേജരുമായ ജാഥ ചട്ടഞ്ചാലില്‍ നിന്നാരംഭിച്ച് മാങ്ങാട്, കളനാട്, മേല്‍പറമ്പ്, അരമങ്ങാനം എന്നിവിടങ്ങളില്‍ സ്വീകരണത്തിന് ശേഷം കോളിയടുക്കത്ത് സമാപിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ടി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ. വി. […]

പാലക്കുന്ന്: തൊഴിലില്ലായ്മയ്‌ക്കെതിരെയും മതനിരപേക്ഷ ഇന്ത്യക്കായും നവംബര്‍ മൂന്നിന് ഡി.വൈ.എഫ്.ഐ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമുള്ള ഉദുമ ബ്ലോക്ക് കാല്‍നട ജാഥ സമാപിച്ചു. സി. മണികണ്ഠന്‍ ക്യാപ്റ്റനും എം. ശാലിനി വൈസ് ക്യാപ്റ്റയും ബി. വൈശാഖ് മാനേജരുമായ ജാഥ ചട്ടഞ്ചാലില്‍ നിന്നാരംഭിച്ച് മാങ്ങാട്, കളനാട്, മേല്‍പറമ്പ്, അരമങ്ങാനം എന്നിവിടങ്ങളില്‍ സ്വീകരണത്തിന് ശേഷം കോളിയടുക്കത്ത് സമാപിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ടി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ. വി. ശിവപ്രസാദ് സംസാരിച്ചു.
ടി. മഹേഷ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗം കെ. മഹേഷ്, വി. സൂരജ്, സുനില്‍ കുമാര്‍ പെരുമ്പള, ആഷിഖ് മുസ്തഫ, വിപിന്‍ കീക്കാനം, കെ. വിനോദ്, വിമല്‍, മനോജ് കീക്കാനം, ചന്ദ്രലേഖ, ശില്‍പ സംസാരിച്ചു.
ചട്ടഞ്ചാലില്‍ ബി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ആഷിക് മുസ്തഫ സ്വാഗതം പറഞ്ഞു. മാങ്ങാട് എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സനോജ് സ്വാഗതം പറഞ്ഞു. കളനാട് കെ.കെ. രഘു അധ്യക്ഷത വഹിച്ചു. എം.എസ് ശ്രീജിത്ത് സ്വാഗതം പറഞ്ഞു. മേല്‍പറമ്പില്‍ ആര്‍.പ്രദീപ് അധ്യക്ഷത വഹിച്ചു. സുധീഷന്‍ സ്വാഗതം പറഞ്ഞു. അരമങ്ങാനത്ത് സനൂപ് അധ്യക്ഷത വഹിച്ചു. സുധീഷ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it