ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമം; പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്്. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പാലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നും കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കിഴക്കന്‍ ജെറുസലേമിലെ പാലസ്തീന്‍കാര്‍ക്ക് […]

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്്.

തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പാലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നും കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കിഴക്കന്‍ ജെറുസലേമിലെ പാലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന പാലസ്തീന്‍ ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പാലസ്തീനില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അല്‍ അഖ്‌സ മുസ്ലീം പള്ളിക്ക് സമീപം ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പാലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്. ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂ.

അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പാലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണ്.

പാലസ്തീന്‍കാരുടെ അഭിപ്രായസ്വാതന്ത്രവും ഒത്തുചേരുവാനുള്ള അവകാശവും ഇസ്രയേല്‍ മാനിക്കണം. ഒരു ജനതയ്ക്ക് മേലുള്ള കടന്നുകയറ്റത്തില്‍ കേന്ദ്ര സര്ക്കാര് ഇസ്രയേലിനെ തള്ളിപ്പറയാനും പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തയ്യാറാകണം. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it