ഡി.വൈ.എഫ്.ഐ റിലേ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര വാക്സിന്‍ നയം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. ഈ മാസം 6 മുതല്‍ 10 വരെ നടത്തുന്ന സത്യഗ്രഹ സമരം വിദ്യാനഗര്‍ പോസ്റ്റ് ഓഫീസ് മുന്നില്‍ സി. പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഉദുമ എംഎല്‍എയുമായ അഡ്വ. സി. എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സംഘടക […]

കാസര്‍കോട്: ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര വാക്സിന്‍ നയം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. ഈ മാസം 6 മുതല്‍ 10 വരെ നടത്തുന്ന സത്യഗ്രഹ സമരം വിദ്യാനഗര്‍ പോസ്റ്റ് ഓഫീസ് മുന്നില്‍ സി. പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഉദുമ എംഎല്‍എയുമായ അഡ്വ. സി. എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയര്‍മാന്‍ അനില്‍ ചെന്നിക്കര അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എ. മുഹമ്മദ് ഹനീഫ, പി.വി. കുഞ്ഞമ്പു, കെ. രവീന്ദ്രന്‍, പി.ശിവപ്രസാദ്, സുനില്‍ കടപ്പുറം പ്രസംഗിച്ചു. ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it