ദേശീയപാതാ വികസനം: പൊയിനാച്ചിയില്‍ ഡി.വൈ.എഫ്.ഐ സമരം നടത്തി

പൊയിനാച്ചി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊയിനാച്ചി ടൗണില്‍ റോഡിന് അഭിമുഖമായി അടിപ്പാതയോ മേല്‍പ്പാതയോ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കര്‍മ്മസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 19-ാം ദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ തെക്കില്‍, കൂട്ടപുന്ന, കൊളത്തൂര്‍ മേഖല കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ബ്ലോക്ക് സെക്രട്ടറി സി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. തെക്കില്‍ മേഖല സെക്രട്ടറി ആശിഖ് മുസ്തഫ അധ്യക്ഷത വഹിച്ചു. സുനില്‍ പെരുമ്പള, ധനേഷ് കൂട്ടപുന്ന, ശിവന്‍ ചൂരിക്കോട്, ടി. നാരായണന്‍, ഇ. മനോജ് […]

പൊയിനാച്ചി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊയിനാച്ചി ടൗണില്‍ റോഡിന് അഭിമുഖമായി അടിപ്പാതയോ മേല്‍പ്പാതയോ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കര്‍മ്മസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 19-ാം ദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ തെക്കില്‍, കൂട്ടപുന്ന, കൊളത്തൂര്‍ മേഖല കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ബ്ലോക്ക് സെക്രട്ടറി സി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. തെക്കില്‍ മേഖല സെക്രട്ടറി ആശിഖ് മുസ്തഫ അധ്യക്ഷത വഹിച്ചു. സുനില്‍ പെരുമ്പള, ധനേഷ് കൂട്ടപുന്ന, ശിവന്‍ ചൂരിക്കോട്, ടി. നാരായണന്‍, ഇ. മനോജ് കുമാര്‍, എ.വി. രവീന്ദ്രന്‍, കെ. അഹമ്മദ് ഷെരീഫ്, സജി സി.കെ, രാജന്‍ പൊയിനാച്ചി, എം. രാഘവന്‍ നായര്‍, ജോണ്‍ വര്‍ഗീസ് സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി സ്വാഗതവും സമരസമിതി ചെയര്‍മാന്‍ ഹരീഷ് ബി നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it