ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ ഫ്രീഡം സ്ട്രീറ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണം കോര്‍പ്പറേറ്റുകളായ അദാനിക്കും അംബാനിക്കും മറ്റ് കുത്തക കമ്പനികള്‍ക്കും അടിയറവെച്ചിരിക്കുകയാണെന്ന് ഗോവിന്ദന്‍മാസ്റ്റര്‍ ആരോപിച്ചു. ബി.ജെ.പി ഭരണത്തിന്‍കീഴില്‍ സാധാരണ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റംഗം ജയ്ക് സി തോമസ്, കെ.സബീഷ്, കെ.ആര്‍ […]

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ ഫ്രീഡം സ്ട്രീറ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണം കോര്‍പ്പറേറ്റുകളായ അദാനിക്കും അംബാനിക്കും മറ്റ് കുത്തക കമ്പനികള്‍ക്കും അടിയറവെച്ചിരിക്കുകയാണെന്ന് ഗോവിന്ദന്‍മാസ്റ്റര്‍ ആരോപിച്ചു. ബി.ജെ.പി ഭരണത്തിന്‍കീഴില്‍ സാധാരണ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റംഗം ജയ്ക് സി തോമസ്, കെ.സബീഷ്, കെ.ആര്‍ അനിഷേധ്യ, എ.വി ശിവപ്രസാദ്, പി. ശിവപ്രസാദ് വി.വി.രമേശന്‍, പി.കെ. നിഷാന്ത്, രജീഷ് വെള്ളാട്ട്, വി.ഗിനീഷ് പ്രസംഗിച്ചു.

Related Articles
Next Story
Share it