ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുനീക്കി; ഉദുമയില്‍ സംഘര്‍ഷാവസ്ഥ

ഉദുമ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കി. ഉദുമ കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ ബേക്കല്‍ പൊലീസിന്റെ സഹായത്തോടെ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ ഉദുമയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊളിച്ചുനീക്കിയ ഭാഗത്ത് പുതിയ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണവും ആരംഭിച്ചു. ഇതിനെ പൊലീസും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷസാഹചര്യമുണ്ടായത്. പുതിയ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ […]

ഉദുമ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കി. ഉദുമ കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ ബേക്കല്‍ പൊലീസിന്റെ സഹായത്തോടെ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ ഉദുമയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊളിച്ചുനീക്കിയ ഭാഗത്ത് പുതിയ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണവും ആരംഭിച്ചു. ഇതിനെ പൊലീസും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷസാഹചര്യമുണ്ടായത്. പുതിയ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ പ്രശ്‌നം രൂക്ഷമായി. സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായതോടെ കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരിക്കുകയാണ്. കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമാണെന്നാരോപിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.

Related Articles
Next Story
Share it