നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു

നീലേശ്വരം: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിപരിക്കേല്‍പ്പിച്ചു.നീലേശ്വരം കൊല്ലമ്പാറ യൂണിറ്റ് സെക്രട്ടറി അജേഷിനാണ്(26) കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ബിന്ദുവിന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രത്നാകരന്‍ പിറകിലൂടെ വന്ന് കുത്തുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു. കൈക്ക് സാരമായി പരിക്കേറ്റ അജേഷിനെ നീലേശ്വരം തേജസ്വിനി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it