കാഞ്ഞങ്ങാട്ടെ മാണിക്കോത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശമായ മാണിക്കോത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഡി.വൈ.എഫ്.ഐ മാണിക്കോത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ടി. ധനേഷിനാണ് (27) വെട്ടേറ്റത്. ധനേഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാണിക്കോത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അസുഖം ബാധിച്ചയാളെ സമീപത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനേഷിനെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. വടിവാള്‍ കൊണ്ടുള്ള വെട്ടും ഇരുമ്പ് വടികൊണ്ടുള്ള അടിയുമേറ്റ് തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ധനേഷിനെ ആദ്യം സമീപത്തെ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശമായ മാണിക്കോത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഡി.വൈ.എഫ്.ഐ മാണിക്കോത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ടി. ധനേഷിനാണ് (27) വെട്ടേറ്റത്. ധനേഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാണിക്കോത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അസുഖം ബാധിച്ചയാളെ സമീപത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനേഷിനെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. വടിവാള്‍ കൊണ്ടുള്ള വെട്ടും ഇരുമ്പ് വടികൊണ്ടുള്ള അടിയുമേറ്റ് തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ധനേഷിനെ ആദ്യം സമീപത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ധനേഷിനെ അക്രമിച്ചതെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it