ചെങ്കല്‍ ക്വാറിയില്‍ നിന്ന് പൊടിപടരുന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍

ബദിയടുക്ക: ചെങ്കല്‍ ക്വാറിയില്‍ നിന്നുയരുന്ന പൊടി തിന്നാന്‍ വിധിച്ച് പ്രദേശവാസികള്‍. ഇതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ബേള പെരിയടുക്കയിലെ ചെങ്കല്‍ ക്വാറികള്‍ക്കെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്. രാവിലെ വീട്ടുകളിലെ പാത്രങ്ങളും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കിയാലും വൈകിട്ടാകുമ്പോഴേക്കും വസ്ത്രങ്ങളടക്കം പൊടി നിറച്ച് വൃത്തികേടായിരിക്കും.ഇവിടെയുള്ള ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ജിയോളജി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമൊന്നുണ്ടായില്ലെന്നാണ് ആക്ഷേപം. മൂന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ക്വാറികളില്‍ നിന്നുയരുന്ന പൊടിശല്യവും ശബ്ദ […]

ബദിയടുക്ക: ചെങ്കല്‍ ക്വാറിയില്‍ നിന്നുയരുന്ന പൊടി തിന്നാന്‍ വിധിച്ച് പ്രദേശവാസികള്‍. ഇതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ബേള പെരിയടുക്കയിലെ ചെങ്കല്‍ ക്വാറികള്‍ക്കെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്. രാവിലെ വീട്ടുകളിലെ പാത്രങ്ങളും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കിയാലും വൈകിട്ടാകുമ്പോഴേക്കും വസ്ത്രങ്ങളടക്കം പൊടി നിറച്ച് വൃത്തികേടായിരിക്കും.
ഇവിടെയുള്ള ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ജിയോളജി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമൊന്നുണ്ടായില്ലെന്നാണ് ആക്ഷേപം. മൂന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ക്വാറികളില്‍ നിന്നുയരുന്ന പൊടിശല്യവും ശബ്ദ മലിനീകരണവും കാരണം ദുരിതം പേറിയാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. അഞ്ചോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതില്‍ രണ്ടെണ്ണം അനധികൃതമാണ്. പുലര്‍ച്ചെ നാലു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും ചില ദിവസങ്ങളില്‍ രാത്രിയും പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ക്വാറി നടത്തിപ്പുകാരോട് പറഞ്ഞാല്‍ അവരുടെ ഭീഷണി വേറെയും. കാറ്റില്‍ പറന്നെത്തുന്ന പൊടിപടലങ്ങള്‍ കുട്ടികളുടെയും വയോധികരുടേയും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നു. വീടുകളില്‍ നിന്ന് കൃത്യമായ അകലം പാലിച്ച് ചെങ്കല്‍ ക്വാറിക്ക് ചുറ്റും സുരക്ഷാവലയമൊരുക്കി ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം രേഖമൂലം വാങ്ങിയതിന് ശേഷം ചെങ്കല്‍ ക്വാറി പ്രവര്‍ത്തിക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി.

Related Articles
Next Story
Share it