യാത്രക്കിടെ മൂന്നുവയസുകാരന്‍ ബോധമറ്റുവീണു; ബസ് മറ്റെവിടെയും നിര്‍ത്താതെ നേരെ പോയത് ആസ്പത്രിയിലേക്ക്
കാസര്‍കോട്: ഉമ്മക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസുകാരന്‍ ബോധമറ്റുവീണു. ഇതോടെ ബസ് മറ്റെവിടെയും നിര്‍ത്താതെ നേരെ ആസ്പത്രിയിലേക്ക് വിട്ടു. ആസ്പത്രി കോമ്പൗണ്ടിലേക്ക് വരെ ബസ് കടക്കുകയും കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൈക്ക-മല്ലം-കാസര്‍കോട് റൂട്ടിലോടുന്ന ബാഗ്ദാദിയ ബസിലെ ജീവനക്കാരാണ് മാതൃകയായത്. നെക്രാജെ ബാലടുക്കയിലെ ഹനാന്‍ അബ്ദുല്ലക്കാണ് യാത്രക്കിടെ ബോധക്ഷയമുണ്ടായത്. ഹനാന് പനിയുണ്ടായിരുന്നു. ഇതോടെയാണ് ഉമ്മ കുട്ടിയേയും കൂട്ടി ബസില്‍ ആസ്പത്രിയിലേക്ക് പുറപ്പെട്ടത്.ബസ് നാലാംമൈലില്‍ എത്തിയപ്പോഴാണ് ഹനാന്‍ ബോധമറ്റ് വീണത്. ഡ്രൈവര്‍ നന്ദകുമാറും കണ്ടക്ടര്‍ സുരേഷ് […]

കാസര്‍കോട്: ഉമ്മക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസുകാരന്‍ ബോധമറ്റുവീണു. ഇതോടെ ബസ് മറ്റെവിടെയും നിര്‍ത്താതെ നേരെ ആസ്പത്രിയിലേക്ക് വിട്ടു. ആസ്പത്രി കോമ്പൗണ്ടിലേക്ക് വരെ ബസ് കടക്കുകയും കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൈക്ക-മല്ലം-കാസര്‍കോട് റൂട്ടിലോടുന്ന ബാഗ്ദാദിയ ബസിലെ ജീവനക്കാരാണ് മാതൃകയായത്. നെക്രാജെ ബാലടുക്കയിലെ ഹനാന്‍ അബ്ദുല്ലക്കാണ് യാത്രക്കിടെ ബോധക്ഷയമുണ്ടായത്. ഹനാന് പനിയുണ്ടായിരുന്നു. ഇതോടെയാണ് ഉമ്മ കുട്ടിയേയും കൂട്ടി ബസില്‍ ആസ്പത്രിയിലേക്ക് പുറപ്പെട്ടത്.
ബസ് നാലാംമൈലില്‍ എത്തിയപ്പോഴാണ് ഹനാന്‍ ബോധമറ്റ് വീണത്. ഡ്രൈവര്‍ നന്ദകുമാറും കണ്ടക്ടര്‍ സുരേഷ് കുമാറും ബസില്‍ കുട്ടിയെ ആസ്പത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ബസ് വിദ്യാനഗറിലെത്തുകയും അവിടത്തെ സ്വകാര്യാസ്പത്രി കോമ്പൗണ്ടില്‍ ബസ് കയറ്റി വെച്ച് കുട്ടിയെ ചികിത്സക്കായി പ്രവേശിപ്പിക്കുകയുമായിരുന്നു. ബസ് ജീവനക്കാരുടെ സല്‍പ്രവൃത്തിയെ മറ്റ് യാത്രക്കാര്‍ അഭിനന്ദിച്ചു.