ദേശീയപാതാ നിര്‍മ്മാണത്തിനിടെ കുന്നിടിഞ്ഞ് മണ്ണിനടിയിലായ തൊഴിലാളികളെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിഞ്ഞ് മണ്ണിനടിയിലായ തൊഴിലാളികളെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.30നാണ് ചെറുവത്തൂര്‍ വീരമലക്കുന്ന് ഇടിക്കുന്നതിനിടെ അപകടമുണ്ടായത്. പശ്ചിമബംഗാള്‍ മാള്‍ഡ ജില്ലയിലെ ചഡ്മന്‍ ശാന്തിപൂര്‍ സ്വദേശികളായ സദ്ദാം ഹുസൈന്‍(24), ലിറ്റോ(19) എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. അവശനിലയിലായ ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷാമതില്‍ നിര്‍മ്മിക്കാന്‍ കമ്പി കെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. കഴുത്ത് വരെ മണ്ണ് മൂടിയ നിലയിലായിരുന്നു. മറ്റ് തൊഴിലാളികളാണ് രണ്ടുപേരെയും പുറത്തെടുത്തത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം […]

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിഞ്ഞ് മണ്ണിനടിയിലായ തൊഴിലാളികളെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.30നാണ് ചെറുവത്തൂര്‍ വീരമലക്കുന്ന് ഇടിക്കുന്നതിനിടെ അപകടമുണ്ടായത്. പശ്ചിമബംഗാള്‍ മാള്‍ഡ ജില്ലയിലെ ചഡ്മന്‍ ശാന്തിപൂര്‍ സ്വദേശികളായ സദ്ദാം ഹുസൈന്‍(24), ലിറ്റോ(19) എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. അവശനിലയിലായ ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷാമതില്‍ നിര്‍മ്മിക്കാന്‍ കമ്പി കെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. കഴുത്ത് വരെ മണ്ണ് മൂടിയ നിലയിലായിരുന്നു. മറ്റ് തൊഴിലാളികളാണ് രണ്ടുപേരെയും പുറത്തെടുത്തത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മായയും ചന്തേര പൊലീസും തൃക്കരിപ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാസനയുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it