ബൈക്ക് യാത്രക്കിടെ കുഴഞ്ഞു വീണുമരിച്ചു

ഉദുമ: ബൈക്ക് യാത്രക്കിടയില്‍ കുഴഞ്ഞു വീണ ഗൃഹനാഥന്‍ മരിച്ചു. ബേക്കല്‍ ഹദാദ്ദ് നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഹംസയാ(70)ണ് മരിച്ചത്. ഇന്നലെ രാവിലെ പള്ളിക്കര ചേറ്റുകുണ്ടിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇരു ചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കുഴഞ്ഞു വീണത്. നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഭാര്യമാര്‍: ആയിഷ, ദൈനബി. മക്കള്‍: സെബു, ഹസീന, ഷെമി, സുലു.

Related Articles
Next Story
Share it