മത്സ്യബന്ധനത്തിനിടെ കീഴൂര്‍ സ്വദേശി തോണിയില്‍ വീണ് മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ കീഴൂര്‍ സ്വദേശി തോണിയില്‍ വീണ് മരിച്ചു. കീഴൂരിലെ ആനന്ദന്‍(52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. മറ്റ് രണ്ടുപേര്‍ക്കൊപ്പം തോണിയില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയതായിരുന്നു ആനന്ദന്‍. തോണിയില്‍ വീണ ആനന്ദനെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ദേവി. മക്കള്‍: അനീഷ്, അശ്വിന്‍. സഹോദരങ്ങള്‍: ദണ്ഡോതി ആയത്താര്‍, പ്രമദ, ശ്യാമള, ലക്ഷ്മി, ദേവി. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ കീഴൂര്‍ സ്വദേശി തോണിയില്‍ വീണ് മരിച്ചു. കീഴൂരിലെ ആനന്ദന്‍(52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. മറ്റ് രണ്ടുപേര്‍ക്കൊപ്പം തോണിയില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയതായിരുന്നു ആനന്ദന്‍. തോണിയില്‍ വീണ ആനന്ദനെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: ദേവി. മക്കള്‍: അനീഷ്, അശ്വിന്‍. സഹോദരങ്ങള്‍: ദണ്ഡോതി ആയത്താര്‍, പ്രമദ, ശ്യാമള, ലക്ഷ്മി, ദേവി. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it