കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് ചെറുപനത്തടി സ്വദേശി മരിച്ചു. വെള്ളിക്കോത്ത് താമസിക്കുന്ന കോഴിച്ചിറ്റ സ്വദേശി വേങ്ങയില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. കീമോ ചെയ്യുവാനായി കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ചത്. നേരത്തെ പനത്തടിയില്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് സ്ഥാപനവും കാസര്‍കോട്ട് ഹോട്ടലും നടത്തിയിരുന്നു. പരേതരായ കൊല്ലടത്ത് ചാത്തു നായരുടെയും വേങ്ങയില്‍ കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: ബി.എം. സിന്ധു. മക്കള്‍: ഹരിഗോവിന്ദ് (ബംഗളൂരു), നന്ദകിഷോര്‍ (വിദ്യാര്‍ത്ഥി […]

കാഞ്ഞങ്ങാട്: കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് ചെറുപനത്തടി സ്വദേശി മരിച്ചു. വെള്ളിക്കോത്ത് താമസിക്കുന്ന കോഴിച്ചിറ്റ സ്വദേശി വേങ്ങയില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. കീമോ ചെയ്യുവാനായി കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ചത്. നേരത്തെ പനത്തടിയില്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് സ്ഥാപനവും കാസര്‍കോട്ട് ഹോട്ടലും നടത്തിയിരുന്നു. പരേതരായ കൊല്ലടത്ത് ചാത്തു നായരുടെയും വേങ്ങയില്‍ കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: ബി.എം. സിന്ധു. മക്കള്‍: ഹരിഗോവിന്ദ് (ബംഗളൂരു), നന്ദകിഷോര്‍ (വിദ്യാര്‍ത്ഥി ബംഗളൂരു). സഹോദരങ്ങള്‍: ദിനേശന്‍, സുരേന്ദ്രന്‍, പ്രസന്ന, പ്രഭാവതി, പുഷ്പ, ശുഭ.

Related Articles
Next Story
Share it