ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ഫെബ്രുവരി നാല് മുതല്‍

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഫെബ്രുവരി നാലിന് തുടങ്ങും.നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നിര്‍വഹിച്ചുമീഡിയ കമ്മിറ്റി ചെയര്‍മാന്‍ പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ എന്‍. അശോക് കുമാര്‍, കുസുമ ഹെഗ്‌ഡെ, സുജിത്ത് നെല്ലിക്കാട്ട്, സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, വി. […]

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഫെബ്രുവരി നാലിന് തുടങ്ങും.
നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നിര്‍വഹിച്ചു
മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ എന്‍. അശോക് കുമാര്‍, കുസുമ ഹെഗ്‌ഡെ, സുജിത്ത് നെല്ലിക്കാട്ട്, സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, വി. ശ്രീജിത്ത്, വിനോദ് കുമാര്‍ മേലത്ത്, പല്ലവ നാരായണന്‍, എം.കെ വിനോദ് കുമാര്‍, എം. ഗംഗാധരന്‍ നമ്പ്യാര്‍, വി.വി. അനിത, കെ.വി ജയന്‍ പ്രസംഗിച്ചു. 25ന് രാവിലെ 7.30ന് വിദ്യാര്‍ത്ഥി കളും അധ്യാപകരും ചേര്‍ന്ന് മാരത്തോണ്‍ ഓട്ടം നടത്തും. വൈകിട്ട് മൂന്നിന് വിളംബര ഘോഷയാത്ര നടക്കും.

Related Articles
Next Story
Share it