സര്‍വീസ് റോഡ് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വ്യാപാരികള്‍ പ്രതിഷേധസമരം നടത്തി

ഹൊസങ്കടി: ഹൊസങ്കടിയില്‍ ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായുള്ള സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയിലൂടെയാണ് ഓടുന്നത്. ആനക്കല്ലില്‍ നിന്ന് വരുന്ന വാഹനങ്ങളും പൊലീസ് സ്റ്റേഷന്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും ദേശീയപാതയില്‍ പ്രവേശിക്കുമ്പോള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനിടെ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടം സംഭവിക്കുന്നു. […]

ഹൊസങ്കടി: ഹൊസങ്കടിയില്‍ ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായുള്ള സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയിലൂടെയാണ് ഓടുന്നത്. ആനക്കല്ലില്‍ നിന്ന് വരുന്ന വാഹനങ്ങളും പൊലീസ് സ്റ്റേഷന്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും ദേശീയപാതയില്‍ പ്രവേശിക്കുമ്പോള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനിടെ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടം സംഭവിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൊസങ്കടിയിലെ വ്യാപാരികള്‍ ഇന്ന് രാവിലെ പ്രതിഷേധ സമരം നടത്തിയത്.

Related Articles
Next Story
Share it