മഴ കനത്തതോടെ ദേശീയപാതയില്‍ പലേടത്തും കുഴികളും വെള്ളക്കെട്ടും; യാത്രാ ക്ലേശം രൂക്ഷമാകുന്നു

കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ പലേടത്തും വലിയകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. മഴ കനത്തതോടെ ദേശീയപാതയില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ ദേശീയപാതയില്‍ ഒറ്റവരിയിലായാണ് വാഹനങ്ങളെ കടത്തിവിടുന്നത്. മറ്റു ഭാഗങ്ങള്‍ ഡിവൈഡര്‍ വെച്ചും മറ്റും അടച്ചിരിക്കുകയാണ്.പലയിടത്തും വാഹനങ്ങള്‍ തിരിച്ചുപോകാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നു. ഇത്തരമിടങ്ങളില്‍ ചെറിയ വാഹനങ്ങള്‍ എതിര്‍ ദിശയിലൂടെ തന്നെ എടുക്കുന്നതിനാല്‍ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണ്. മഴ കനത്തതോടെ അപകടസാധ്യതയും […]

കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ പലേടത്തും വലിയകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. മഴ കനത്തതോടെ ദേശീയപാതയില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ ദേശീയപാതയില്‍ ഒറ്റവരിയിലായാണ് വാഹനങ്ങളെ കടത്തിവിടുന്നത്. മറ്റു ഭാഗങ്ങള്‍ ഡിവൈഡര്‍ വെച്ചും മറ്റും അടച്ചിരിക്കുകയാണ്.
പലയിടത്തും വാഹനങ്ങള്‍ തിരിച്ചുപോകാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നു. ഇത്തരമിടങ്ങളില്‍ ചെറിയ വാഹനങ്ങള്‍ എതിര്‍ ദിശയിലൂടെ തന്നെ എടുക്കുന്നതിനാല്‍ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണ്. മഴ കനത്തതോടെ അപകടസാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാത വഴിയുള്ള ഇരുചക്ര വാഹനയാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. മൊഗ്രാലില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് ദേശീയപാതയില്‍ രൂപപ്പെട്ടിരിക്കുന്നത്. മൊഗ്രാല്‍പുത്തൂരിലും 200 മീറ്ററോളം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്നതിന് വലിയ പ്രയാസമാണ് നേരിടുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവായിരിക്കുകയാണ്. ദേശീയപാതയോട് ചേര്‍ന്ന് വെള്ളം കടന്നുപോകാന്‍ ശാസ്ത്രീയമായ സംവിധാനമൊരുക്കാത്തതാണ് വെള്ളിക്കെട്ടിനുള്ള പ്രധാന കാരണം. നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കവെ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അവ നടപ്പിലായില്ല. വിദ്യാനഗര്‍ ഭാഗത്ത് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. ഇവിടങ്ങളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാലും ചെളിക്കുളമായി മാറിയതിനാലും വാഹനയാത്ര ദുഷ്‌കരമായിരിക്കുകയാണ്. വിദ്യാനഗര്‍, ബി.സി. റോഡ് ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതും പതിവായിട്ടുണ്ട്. ദേശീയപാതയിലെ ഇത്തരം ദുരിതങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it