കടുത്ത ചൂടിനെ തുടര്‍ന്ന് വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: കടുത്ത ചൂടിനെ തുടര്‍ന്ന് വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണു മരിച്ചു. ആവി കണ്ടംകടവ് അറയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ സുരേന്ദ്രന്റെ മകന്‍ ശരത് (33 )ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി 10 മണിക്കാണ് ടെറസില്‍ കിടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ശരത്ത് വീണു കിടക്കുന്നത് കണ്ടത്.തേപ്പ് തൊഴിലാളിയാണ്. അമ്മ: ഗൗരി. സഹോദരി: ശരണ്യ. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കാഞ്ഞങ്ങാട്: കടുത്ത ചൂടിനെ തുടര്‍ന്ന് വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണു മരിച്ചു. ആവി കണ്ടംകടവ് അറയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ സുരേന്ദ്രന്റെ മകന്‍ ശരത് (33 )ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി 10 മണിക്കാണ് ടെറസില്‍ കിടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ശരത്ത് വീണു കിടക്കുന്നത് കണ്ടത്.
തേപ്പ് തൊഴിലാളിയാണ്. അമ്മ: ഗൗരി. സഹോദരി: ശരണ്യ. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it