സൈബര്‍ തട്ടിപ്പ്: ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍

ദുബൈ: സൈബര്‍ തട്ടിപ്പ് കേസില്‍ ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍. ദുബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലായാണ് അറസ്റ്റ്. ഇത്തരത്തില്‍ 400 പരാതികളാണ് പോലീസിന് ലഭിച്ചത്. ഈ പരാതികളില്‍ നടത്തിയ അന്വേഷണങ്ങളില്‍ 800ല്‍പരം മൊബൈല്‍ നമ്പറുകള്‍ മരവിപ്പിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും അവയെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനുമായി യു.എ.ഇയുടെ സെന്‍ട്രല്‍ ബാങ്കുമായും ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുമായും (ട്രാ) സഹകരിച്ച് ദുബൈ […]

ദുബൈ: സൈബര്‍ തട്ടിപ്പ് കേസില്‍ ദുബൈയില്‍ ഈ വര്‍ഷം അറസ്റ്റിലായത് 86 പേര്‍. ദുബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലായാണ് അറസ്റ്റ്. ഇത്തരത്തില്‍ 400 പരാതികളാണ് പോലീസിന് ലഭിച്ചത്. ഈ പരാതികളില്‍ നടത്തിയ അന്വേഷണങ്ങളില്‍ 800ല്‍പരം മൊബൈല്‍ നമ്പറുകള്‍ മരവിപ്പിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും അവയെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനുമായി യു.എ.ഇയുടെ സെന്‍ട്രല്‍ ബാങ്കുമായും ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുമായും (ട്രാ) സഹകരിച്ച് ദുബൈ പൊലീസ് കാമ്പയിന്‍ ആരംഭിക്കുമെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സി.ഐ.ഡി) സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് എം.അല്‍ ഹജ്രി പറഞ്ഞു. വര്‍ധിച്ചുവരുന്ന ഇ-ക്രൈമുകള്‍ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it