ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: നൈറ്റ് കിംഗ്‌സ് ജേതാക്കള്‍
ദുബായ്: അല്‍ദൈദ് ക്രിക്കറ്റ് വില്ലേജിലെ ദി പവിലിയന്‍ ഗ്രൗണ്ടില്‍ നടന്ന ഒന്നാം സീസണ്‍ ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ നൈറ്റ് കിംഗ്‌സ് ദുബായ് ജേതാക്കളായി. എ.ആര്‍ സ്‌പോര്‍ട്ടിങ് ടീമിനാണ് രണ്ടാം സ്ഥാനം. ജസീം പൊന്നാനി, പ്രദീപ് കുംബാരി തിരുവനന്തപുരം, ദില്ലു ടാസ്‌ക്, റാസി എം.സി.സി, ഷൗക്കു ജെ.എസ്.ആര്‍, വാരി ബദിയടുക്ക തുടങ്ങിയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങി. ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ഷംസു മാസ്റ്റര്‍ സ്വാഗതം […]

ദുബായ്: അല്‍ദൈദ് ക്രിക്കറ്റ് വില്ലേജിലെ ദി പവിലിയന്‍ ഗ്രൗണ്ടില്‍ നടന്ന ഒന്നാം സീസണ്‍ ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ നൈറ്റ് കിംഗ്‌സ് ദുബായ് ജേതാക്കളായി. എ.ആര്‍ സ്‌പോര്‍ട്ടിങ് ടീമിനാണ് രണ്ടാം സ്ഥാനം. ജസീം പൊന്നാനി, പ്രദീപ് കുംബാരി തിരുവനന്തപുരം, ദില്ലു ടാസ്‌ക്, റാസി എം.സി.സി, ഷൗക്കു ജെ.എസ്.ആര്‍, വാരി ബദിയടുക്ക തുടങ്ങിയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങി. ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ഷംസു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുക്താര്‍ അല്‍ ഹമാവി മൗറീഷ്യസ്, വാഹിദ് മൗറീഷ്യസ്, മൊയ്ദീന്‍ കണ്ണൂര്‍, മുനീര്‍ ഉറുമി, ഹമീദ് എം.എസ് ഗോളിയടുക്ക, ബഷീര്‍ കണ്ണൂര്‍, മുനീര്‍ ബേരിക്കെ, പുത്തിഗെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മജീദ് എം.എച്ച് പള്ളം സംസാരിച്ചു. സലാം പാടലടുക്ക, ടി.എം മുഹമ്മദ് കുഞ്ഞി പാടലടുക്ക, സലാം ബാപ്പാലിപ്പൊനം, നൗഷാദ് ബി. കെ, ഷഫീഖ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ഷമീം ചെമ്മു, ഇര്‍ഫാന്‍, ഇര്‍ഷാദ് അര്‍ഷദി, രിഫായി, ഉനൈസ്, സിനാന്‍ പരിപാടി നിയന്ത്രിച്ചു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസായി റാഷി കട്ടത്തടുക്കയും ബെസ്റ്റ് ഫീല്‍ഡറായി ഷഫീഖ് നീര്‍ച്ചാലും ബെസ്റ്റ് ക്യാച്ചറായിഅര്‍ഷാ ബാപ്പാലിപ്പൊനവും ബൗളറായി റഷീദ് മാടത്തടുക്കയും ബാറ്ററായി ജസീം പൊന്നാനിയും വിക്കറ്റ് കീപ്പറായി റാസിഖ് എം.സി.സിയും പ്രീമിയര്‍ ലീഗ് ഹീറോയായി ദില്ലു ടാസ്‌ക്കും എമേര്‍ജിങ് പ്ലേയറായി ജുനൈദ് പാടലടുക്കയും ഗെയിം ചേഞ്ചറായി ഷിയാ ഊജംപദവും തിരഞ്ഞെടുക്കപ്പെട്ടു.