ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഒക്ടോബര്‍ 1ന് ദുബായില്‍

ദുബായ്: ദുബായ് പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഒക്ടോബര്‍ 1ന് അല്‍ ദൈദ് ക്രിക്കറ്റ് വില്ലേജില്‍ നടക്കും. ലോഗോ പ്രകാശനം അല്‍ ഹമാവി എം.ഡി മുക്താര്‍ മൗറീഷ്യസ്, ദുബായ് കെ.എം.സി. സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ഷംസു പാടലടുക്ക സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ദുബായ് കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുനീര്‍ ഉറുമി, ജലാല്‍ […]

ദുബായ്: ദുബായ് പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഒക്ടോബര്‍ 1ന് അല്‍ ദൈദ് ക്രിക്കറ്റ് വില്ലേജില്‍ നടക്കും. ലോഗോ പ്രകാശനം അല്‍ ഹമാവി എം.ഡി മുക്താര്‍ മൗറീഷ്യസ്, ദുബായ് കെ.എം.സി. സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ഷംസു പാടലടുക്ക സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ദുബായ് കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുനീര്‍ ഉറുമി, ജലാല്‍ തായല്‍, തല്‍ഹത്ത് ടിഫാ, ജാഷിര്‍ കുമ്പള സംസാരിച്ചു. നസീറ മുക്താര്‍, സുലൈമാന്‍ പാടലടുക്ക, ഷൗക്കത്ത് ബദിയടുക്ക, ഹാരിസ് മുട്ടം, അര്‍ഷാദ് മാടത്തടുക്ക, റൈഹാന അബ്ദുല്‍ അസീസ്, ജസീല ഹാരിസ്, സാബിത് ചെര്‍ക്കള, സാബിത് പാടലടുക്ക, സഹീര്‍ മൊഗ്രാല്‍, ഷാദ് കന്യപ്പാടി, ഷമീം, ജുനൈദ്, അഫ്‌സല്‍ എം.എസ്.ടി, ഷെറു അറന്തോട്, ടീം ഓണര്‍മാരായ ഹൈദര്‍ പാടലടുക്ക, നൗഫല്‍ നീര്‍ച്ചാല്‍, റിയാസ് പാടലടുക്ക, മഷൂദ് (മച്ചു) പാടലടുക്ക സംബന്ധിച്ചു. താര ലേലം നൗഷാദ് പാടലടുക്ക, സലാം ബാപ്പാലിപ്പൊനം, താജു പാടലടുക്ക, സമദ് മാന്യ, കബീര്‍ മാടത്തടുക്ക, സഈദ് നീര്‍ച്ചാല്‍ നിയന്ത്രിച്ചു. ഫാല്‍ക്കണ്‍ ഹിറ്റേഴ്‌സ്, നൈറ്റ് കിംഗ്‌സ് ദുബായ്, എ.ആര്‍ സ്‌പോര്‍ട്ടിങ്, ബ്ലൂ ഡ്രാഗണ്‍ എം. എസ്.ടി, സജ്ജാ സ്‌പോര്‍ട്ടിങ് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.

Related Articles
Next Story
Share it